ക്രെഡിറ്റ് കാർഡുകളിലെ റിവാർഡ് എങ്ങനെ ഉപയോഗപ്പെടുത്താം; പോയിന്റുകൾ ട്രാക്ക് ചെയ്യാം ഈ മാർഗങ്ങളിലൂടെ

By Web TeamFirst Published Jul 6, 2022, 5:34 PM IST
Highlights

വിവിധ കാർഡ് ദാതാക്കൾ വ്യത്യസ്ത റിവാർഡുകളാണ് ഉപയോക്താക്കൾക്കായി നൽകുക. ഇവ കൃത്യ സമയത് എങ്ങനെ ഉപയോഗിക്കാം എന്നറിയാം 

ളരെയധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഇന്ന് ക്രെഡിറ്റ് കാർഡുകൾ (Credit Card). റിസർവ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് യുപിഐ (UPI) സംവിധാനത്തിനുള്ള അനുമതി കൂടി നൽകിയതോടെ ഏറ്റവും കൂടുതലായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കപ്പെടുന്നു. ക്രെഡിറ്റ് ഉപയോഗിക്കുന്നതിന് പല ബാങ്കുകളും പല തരത്തിലുള്ള രേവാർഡുകൾ നൽകാറുണ്ട്. ഓരോ തവണയും നിങ്ങൾ ഒരു സേവനത്തിനായി പണം നൽകുമ്പോഴോ എന്തെങ്കിലും വാങ്ങുമ്പോഴോ പോയിന്റുകളും റിവാർഡുകളും ലഭിക്കും. ഈ പോയിന്റുകളോ റിവാർഡുകളോ ഉപയോഗിച്ച് അടുത്ത തവണ വാങ്ങലുകൾ നടത്തുമ്പോൾ കിഴിവുകൾ ലഭിക്കുകയും ചെയ്യും.  സാധാരണയായി, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ക്രെഡിറ്റ് കാർഡ് കമ്പനികൾ ഇത്തരത്തിൽ ലഭിക്കുന്ന റിവാർഡുകളെ കുറിച്ച് അറിയിക്കുകയും കൃത്യ സമയത്ത് അവ പ്രയോജനപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. എങ്കിലും ചില കാർഡ് ദാതാക്കൾ ഇതിനു തയ്യാറാവുകയില്ല. അങ്ങനെ വരുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന റിവാർഡുകൾ എങ്ങനെ കറക്ട് സമയത്ത് ഉപയോഗിക്കും? അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പോയിന്റുകളും ഡിസ്കൗണ്ടുകളും എങ്ങനെ ട്രാക്ക് ചെയ്യണമെന്ന് അറിയേണ്ടത് പ്രധാനമാണ്. അതിനുള്ള ചില മാർഗങ്ങൾ പരിചയപ്പെടാം  

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ പതിവായി പരിശോധിക്കുക

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പോയിന്റുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ പ്രതിമാസ സ്റ്റേറ്റ്മെന്റ് പരിശോധിക്കുക എന്നുള്ളതാണ്. നിങ്ങളുടെ എല്ലാ ചെലവുകളുടെയും റിവാർഡ് പോയിന്റുകളുടെയും വിശദാംശങ്ങൾ ഇതിലുണ്ടാകും. എല്ലാ മാസവും സമ്പാദിക്കുന്ന ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ട്രാക്ക് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും, അതനുസരിച്ച് നിങ്ങൾക്ക് അവ റിഡീം ചെയ്യാം.

ക്രെഡിറ്റ് കാർഡ് പോയിന്റുകളുടെ കാലഹരണ തീയതി

നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളിലൂടെ റിവാർഡ് പോയിന്റുകൾ നേടുമ്പോൾ, അവ നിങ്ങളുടെ അക്കൗണ്ടിലേക്കാണ് ചേർക്കപ്പെടുക. റിവാർഡുകളുടെ അവയുടെ സാധുത കാർഡിനെ ആശ്രയിച്ചിരിക്കുന്നു. അതായത് ഫിൻബൂസ്റ്റർ പോലുള്ള ചില കാർഡുകളിൽ പോയിന്റുകൾക്ക് കാലഹരണ തീയതി ഇല്ല. എന്നാൽ മറ്റ് കാർഡുകളിൽ, ഒരു സമയത്തിന് ശേഷം റിവാർഡുകൾ കാലഹരണപ്പെട്ടേക്കാം. മിക്ക കാർഡുകളുടെയും ക്രെഡിറ്റ് കാർഡുകളുടെ കാലാവധി ഏകദേശം 18 മുതൽ 36 മാസം വരെയാണ്. അതിനാൽ, റിവാർഡ് പോയിന്റുകൾ അവയുടെ കാലഹരണ തീയതിക്ക് മുമ്പ് റിഡീം ചെയ്യണം.

വാർഷിക ചെലവ് 

നിങ്ങൾ ഒരേ ക്രെഡിറ്റ് കാർഡ് തുടർച്ചയായി ഉപയോഗിക്കുകയും പരിധിക്ക് മുകളിൽ പണം പിൻവലിക്കുകയും ചെയ്താൽ മിക്ക കാർഡ് കമ്പനികളും കൂടുതൽ റിവാർഡുകൾ നൽകാറുണ്ട്. അധിക റിവാർഡ് പോയിന്റുകളിൽ നിന്ന് പ്രയോജനം ലഭിക്കണമെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളിലൂടെ ചെലവഴിച്ച തുകയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. 

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ പതിവായി റിഡീം ചെയ്യുക

എല്ലാ റിവാർഡ് പോയിന്റുകളും ഒറ്റയടിക്ക് കാലഹരണപ്പെടില്ല. അതിനാൽ കൃത്യമായ ഇടവേളയിൽ റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യാം. അതായത്, ആദ്യം ശേഖരിച്ച റിവാർഡ് പോയിന്റുകൾ ആദ്യം ഉപയോഗിക്കുന്ന രീതിയിൽ നിങ്ങളുടെ റിവാർഡ് പോയിന്റുകൾ ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിയും.

ട്രാക്കിംഗ് ആപ്പുകൾ ഉപയോഗിക്കുക

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ലിങ്ക് ചെയ്യാനും അവയുടെ റിവാർഡ് പോയിന്റ് കാലഹരണപ്പെടുന്ന തീയതികൾ ട്രാക്ക് ചെയ്യാനും മൊബൈൽ ആപ്പുകൾ ലഭ്യമാണ്.  ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉള്ളപ്പോൾ ഇത് ഉപയോഗപ്രദമാകും. റിവാർഡ് പോയിന്റുകൾ ട്രാക്ക് ചെയ്യുന്നതിന് അത്തരം ആപ്പുകൾക്ക് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകണം. അതിനാൽ അത്തരം ആപ്പുകളുടെ ആധികാരികത പരിശോധിച്ചതിന് ശേഷം മാത്രം അവ തിരഞ്ഞെടുക്കുക.  

click me!