അദാനിയെ മലർത്തിയടിച്ച് അംബാനി, സമ്പന്ന സിംഹാസനം തിരിച്ചുപിടിച്ചു; ആസ്തിയുടെ കണക്കുകൾ ഇതാ...

Published : Oct 01, 2025, 02:22 PM IST
ambani adani

Synopsis

ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. 9.55 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുള്ള വർദ്ധനവ് ഈ പട്ടിക എടുത്തുകാണിക്കുന്നു. 

 

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ധനിക സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. ഹുറുൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എം3എം ഇന്ത്യ പുറത്തിറക്കിയ 2025 ലെ എം3എം ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. 9.55 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനി രണ്ടാമ സ്ഥാനത്താണ്. 8.15 ലക്ഷം കോടി രൂപയാണ് ആദാനിയുടെ ആസ്തി. 2.84 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി റോഷ്‌നി നാടാർ മൽഹോത്ര മൂന്നാം സ്ഥാനത്തുണ്ട്.

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുള്ള വർദ്ധനവ് ഈ പട്ടിക എടുത്തുകാണിക്കുന്നു. രാജ്യത്തെ ആകെ ശതകോടീശ്വരന്മാരുടെ എണ്ണം ഇപ്പോൾ 350 കവിഞ്ഞു, അതായത് 13 വർഷം മുൻപ് ഹുറുൺ സമ്പന്ന പട്ടിക ആരംഭിച്ച ശേഷം ഏകദേശം ആറ് മടങ്ങ് വർധനയാണ് ഉണ്ടായത്. പട്ടികയിലുള്ള എല്ലാ അംഗങ്ങളുടെയും സമ്പത്ത് 167 ലക്ഷം കോടി രൂപയാണ്, ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം പകുതിയാണ്.

ഏറ്റവും സമ്പന്നരായ 10 ഇന്ത്യക്കാർ

  1. മുകേഷ് അംബാനി - ആസ്തി 9,55,410 കോടി
  2. ഗൗതം അദാനി - ആസ്തി - 8,14,720 കോടി
  3. റോഷ്‌നി നാടാർ മൽഹോത്ര - ആസ്തി - 2,84,120 കോടി
  4. സൈറസ് എസ് പൂനവല്ല - ആസ്തി - 2,46,460 കോടി
  5. കുമാർ മംഗലം ബിർള - ആസ്തി - 2,32,850 കോടി
  6. നീരജ് ബജാജ് - ആസ്തി - 2,32,680 കോടി
  7. ദിലീപ് ഷാങ്‌വി - ആസ്തി - 2,30,560 കോടി
  8. അസിം പ്രേംജി - ആസ്തി - 2,21,250 കോടി
  9. ഗോപിചന്ദ് ഹിന്ദുജ - ആസ്തി - 1,85,310 കോടി
  10. രാധാകിഷൻ ദമാനി - ആസ്തി - 1,82,980 കോടി

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം