വ്യാജ വാർത്തകൾ തെരഞ്ഞെ‌ടുപ്പ് ഫലങ്ങളെ സ്വാധീനിക്കും, തെറ്റായ വിവരങ്ങളിൽ ആരും കബളിപ്പിക്കപ്പെടാം: രാജേഷ് കൽറ

By Web TeamFirst Published Jun 25, 2021, 1:36 PM IST
Highlights

ന്യൂസ് ചെക്കർ മാനേജിം​ഗ് എഡിറ്റർ റൂബി ദിൻ​ഗ്ര നയിച്ച ചർച്ചയിൽ ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് ഡയറക്ടർ ബേബാർസ് ഒർസെക്, ഇന്ത്യസ്പെൻഡ് സ്ഥാപകൻ ഗോവിന്ദരാജ് എത്തിരാജ്, ഏഷ്യാനെറ്റ് ന്യൂസ് മീഡിയ എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ തുടങ്ങിയവർ സംസാരിച്ചു. 

മുംബൈ: സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം വർധിക്കുന്ന കാലത്ത് മാധ്യമപ്രവർത്തകരുടെ മുന്നിലെ സുപ്രധാന വെല്ലുവിളിയായി ഫാക്ട് ചെക്ക് മാറുന്നതായി വിദ​ഗ്ധർ. ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് ഫാക്ട് ചെക്ക് (വസ്തുത കണ്ടെത്തുക) എന്നത് ശ്രമകരവും കൂടുതൽ സമയം നഷ്ടത്തിന് ഇടയാക്കുന്ന പ്രവർത്തനവുമാണെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.  

ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ആദ്യ ഡിജിറ്റൽ പബ്ലിഷിംഗ് ഇവന്റായ പബ്‍വിഷനിലെ ചർച്ചയിലായിൽ വിദ​ഗ്ധർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. 1500-ലധികം ഡിജിറ്റൽ പ്രസാധകർ, ബ്രാൻഡുകൾ, ഏജൻസികൾ, പരസ്യ-നെറ്റ് വർക്കുകൾ എന്നിവർ വെർച്വലായി നടക്കുന്ന ഈവന്റിൽ പങ്കെടുക്കുന്നു. 

വ്യാജ വാർത്തകൾ / തെറ്റായ വിവരങ്ങൾ എങ്ങനെ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്ന് ഉദാഹണ സഹിതം പാനലിസ്റ്റുകൾ വ്യക്തമാക്കി. ന്യൂസ് ചെക്കർ മാനേജിം​ഗ് എഡിറ്റർ റൂബി ദിൻ​ഗ്ര നയിച്ച ചർച്ചയിൽ ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് ഡയറക്ടർ ബേബാർസ് ഒർസെക്, ഇന്ത്യസ്പെൻഡ് സ്ഥാപകൻ ഗോവിന്ദരാജ് എത്തിരാജ്, ഏഷ്യാനെറ്റ് ന്യൂസ് മീഡിയ എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ തുടങ്ങിയവർ സംസാരിച്ചു. 

തെറ്റായ വിവരങ്ങളിൽ ആരും കബളിപ്പിക്കപ്പെടാം, ന്യൂസ് റൂമുകളിൽ വേ​ഗത്തിൽ വാർത്തകൾ നൽകാനുളള ശ്രമത്തിലാണ് തെറ്റുകൾ കടന്നുകൂടാനുളള സാധ്യത വർധിക്കുന്നതെന്നും രാജേഷ് കൽറ അഭിപ്രായപ്പെട്ടു. കൊക്കക്കോളയുടെ ഓഹരി വില ഇടിഞ്ഞതിന് കാരണം റൊണാൾഡോയുടെ പ്രവർത്തി മാത്രമായിരുന്നില്ല. റൊണാൾഡോ- കൊക്കക്കോള വിഷയത്തിൽ പക്ഷേ മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് ആ പ്രശ്നത്തിന്റെ മറ്റ് വശങ്ങളെപ്പറ്റി അന്വേഷിക്കാതെയാണ്. വ്യാജ വാർത്തകൾ തെരഞ്ഞെ‌ടുപ്പ് ഫലങ്ങളെപ്പോലും മോശമായ രീതിയിൽ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വാട്സാപ്പ് ഫോർവേഡുകളെ സമൂഹം കൂടുതലായി ആശ്രയിക്കുന്നു. ഇത് വ്യാജ വാർത്തകളുടെ വ്യാപനത്തിന് കാരണമാകുന്നതായും വിദ​ഗ്ധർ അഭിപ്രായപ്പെട്ടു. 

click me!