ബിസിനസ് ലോകത്തെ അമ്പരപ്പിച്ച് വഞ്ചന കേസ്: 563 കോടി തട്ടിയെന്ന് ഐസിഐസിഐ ബാങ്ക്

By Web TeamFirst Published Aug 25, 2021, 9:04 PM IST
Highlights

ആറ് ബാങ്കുകളുടെ ഓഹരികളിൽ നിന്നായി കാർവി സ്റ്റോക് ബ്രോകിങ് ലിമിറ്റഡ് സമാഹരിച്ച പണം ക്ലെയന്റിന്റെ അക്കൗണ്ടിലേക്ക് മാറ്റാതെ തങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി.

ദില്ലി: തങ്ങളുടെ കോടിക്കണക്കിന് രൂപ വഞ്ചനയിലൂടെ കൈക്കലാക്കിയെന്ന പരാതിയുമായി ഐസിഐസിഐ ബാങ്ക്. കാർബി സ്റ്റോക് ബ്രോക്കിങ് ലിമിറ്റഡിന്റെ പ്രമോട്ടറായ സി പാർത്ഥസാരഥി അടക്കമുള്ളവർക്കെതിരെയാണ് ഐസിഐസിഐ ബാങ്ക് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കാർവി ബ്രോക്കേർസിന്റെ ഉന്നതർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

ആറ് ബാങ്കുകളുടെ ഓഹരികളിൽ നിന്നായി കാർവി സ്റ്റോക് ബ്രോകിങ് ലിമിറ്റഡ് സമാഹരിച്ച പണം ക്ലെയന്റിന്റെ അക്കൗണ്ടിലേക്ക് മാറ്റാതെ തങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. ഇത് സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നിയമത്തിന് വിരുദ്ധമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

കേസ് സൈബരാബാദിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. ഇന്റസ്ഇന്റ് ബാങ്കിന്റെ 137 കോടിയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിൽ പാർത്ഥസാരഥിയെ കഴിഞ്ഞ ദിവസം ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!