എൻആർഐകൾക്കായി പുതിയ സേവനങ്ങൾ; ഐസിഐസിഐ ബാങ്ക് സ്മാർട്ടാകുന്നു

Published : Nov 22, 2022, 12:46 PM IST
എൻആർഐകൾക്കായി പുതിയ സേവനങ്ങൾ; ഐസിഐസിഐ ബാങ്ക് സ്മാർട്ടാകുന്നു

Synopsis

എൻആർഐകൾക്കായി ഡെപ്പോസിറ്റ്-ലിങ്ക്ഡ് ലോണും ഡോളർ ബോണ്ടുകളും  അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഗുണങ്ങൾ ഇവയാണ്   

ഗുജറാത്ത് ആസ്ഥാനമായുള്ള, വളർന്നുവരുന്ന ആഗോള സാമ്പത്തിക, ഐടി സേവന കേന്ദ്രമായ ഗിഫ്റ്റ് സിറ്റിയിലെ ശാഖയിൽ എൻആർഐ ഉപഭോക്താക്കൾക്കായി ഐസിഐസിഐ ബാങ്ക് രണ്ട് പുതിയ സാമ്പത്തിക സേവനങ്ങൾ ആരംഭിച്ചു. ലോൺ എഗൻസ്റ്റ് ഡെപ്പോസിറ്റ് (എൽഎഡി), ഡോളർ ബോണ്ടുകൾ എന്നിവയാണ് പുറത്തിറക്കിയത്. ഗിഫ്റ്റ് സിറ്റിയിൽ ഈ സേവങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

“എൻആർഐ ഇടപാടുകാർക്കിടയിൽ ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് വിദേശ കറൻസി ബോണ്ടുകൾ. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ബാങ്കിംഗ് സൗകര്യവും തടസ്സരഹിതമായ അനുഭവവും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,"  എന്ന് ഐസിഐസിഐ ബാങ്കിന്റെ ഇന്റർനാഷണൽ ബാങ്കിംഗ് ഗ്രൂപ്പ് തലവൻ ശ്രീറാം എച്ച് അയ്യർ പറഞ്ഞു.

ഈ ഓഫറുകളുടെ പ്രധാന സവിശേഷതകൾ ഇവയാണ്:

നിക്ഷേപങ്ങൾക്കെതിരായ ലോൺ (LAD): ഇന്ത്യയിലെ നിക്ഷേപത്തിന് വിദേശ കറൻസിയിലുള്ള വായ്പയോട് സാമ്യമുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ടേം ഡെപ്പോസിറ്റുകൾ അകാലത്തിൽ പിൻവലിക്കാതെ തന്നെ അവരുടെ പെട്ടന്നുള്ള ആവശ്യത്തിന് ഈ ലോൺ പ്രയോജനപ്പെടുത്താം, അതുവഴി കാലാവധിക് മുൻപുള്ള പിൻവലിക്കലിന്റെ പിഴ ഈടാക്കുന്നത് ഒഴിവാക്കാം. 

ഡോളർ ബോണ്ടുകൾ: ഇത് എൻആർഐകൾക്കുള്ള ഒരു ഇതര നിക്ഷേപ ഓപ്ഷനാണ്,  അവർക്ക് ഗിഫ്റ്റ് സിറ്റിയിലെ ഐസിഐസിഐ  ബാങ്ക് വഴി ഡോളർ ബോണ്ടുകൾ ബുക്ക് ചെയ്യാം. 

ഗ്ലോബൽ കറന്റ് അക്കൗണ്ട്: മിനിമം ബാലൻസ് ആവശ്യമില്ലാത്ത പലിശയില്ലാത്ത അക്കൗണ്ടാണിത്. USD, EUR, GBP തുടങ്ങിയ വിദേശ കറൻസികളിൽ ഇന്ത്യയിൽ പണം നിക്ഷേപിക്കാൻ ഇത് എൻആർഐകളെ സഹായിക്കുന്നു.

ഗ്ലോബൽ സേവിംഗ്സ് അക്കൗണ്ട്: എൻആർഐകൾക്ക് ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിക്കാനും  പലിശ നേടാനും ഈ സേവിംഗ്സ് അക്കൗണ്ടിൽ കഴിയും.

PREV
click me!

Recommended Stories

600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്
നാണംകെട്ട് പാകിസ്ഥാന്‍; നിലനില്‍പ്പിനായി ദേശീയ വിമാനക്കമ്പനിയും വില്‍ക്കുന്നു! വാങ്ങാന്‍ സൈന്യത്തിന്റെ കമ്പനിയും