നിക്ഷേപകർക്ക് കോളടിച്ചു; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ

By Web TeamFirst Published Aug 26, 2022, 6:13 PM IST
Highlights

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് സന്തോഷ വാർത്ത. ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി

സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്ക്, 2 കോടിയിൽ കൂടുതലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2022 ഓഗസ്റ്റ് 26 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ, 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 5.90 ശതമാനം  വരെ പലിശ നിരക്ക് ലഭിക്കും.

Read Also:  തട്ടിപ്പ് വേണ്ട, കൃത്യമായ അളവ് രേഖപ്പെടുത്തണം; ഭക്ഷ്യ എണ്ണ കമ്പനികളോട് കേന്ദ്രം

ഐസിഐസിഐ ബാങ്ക് എഫ്ഡി നിരക്കുകൾ

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോൾ 3.50% പലിശനിരക്കും 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക്, ഇപ്പോൾ 3.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.% പലിശയും 61 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 4.75% പലിശ നിരക്കും ലഭിക്കും.

Read Also: എയർ ഇന്ത്യ ജീവനക്കാർ സന്തോഷത്തിൽ; ടാറ്റായുടെ ഈ തീരുമാനം സൂപ്പർ

 ഐസിഐസിഐ ബാങ്ക് ഇപ്പോൾ 91 ദിവസം മുതൽ 184 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25% പലിശയും 185 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.40% പലിശയും നൽകും. 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോൾ 5.60% പലിശനിരക്കും 1 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 6.05% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.90% പലിശ ലഭിക്കും.

click me!