ഭാരത് പേ കുതിക്കുന്നു; അഷ്‌നീർ ഗ്രോവർ സാഗയെ പിന്നിലാക്കി

Published : Aug 26, 2022, 05:47 PM IST
ഭാരത് പേ കുതിക്കുന്നു; അഷ്‌നീർ ഗ്രോവർ സാഗയെ പിന്നിലാക്കി

Synopsis

ഇടപാടുകളിൽ റെക്കോർഡിട്ട് ഭാരത് പേ. 400 നഗരങ്ങളിലേക്ക് സേവനം വ്യാപിക്കാൻ  ഒരുങ്ങി കമ്പനി. വിശദാംശങ്ങൾ അറിയാം  

മുംബൈ: രാജ്യത്തെ മുൻനിര ഫിൻടെക് സ്ഥാപനമായ ഭാരത് പേയുടെ വാർഷിക ഇടപാടുകൾ  റെക്കോർഡ് നിലവാരത്തിൽ. പേയ്മെന്റ് എക്കാലത്തെയും ഉയർന്ന 20 ബില്യൺ ഡോളറിലെത്തിയാതായി ഭാരത് പേ അറിയിച്ചു. 

രാജ്യത്തെ പ്രവർത്തനം 100 നഗരങ്ങളിൽ നിന്നും 400 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചതായി ഭാരത് പേ വ്യക്തമാക്കുന്നു. 2023 മാർച്ചോടെ 30 ബില്യൺ ഡോളറിന്റെ ഇടപാടുകൾ എന്ന ലക്ഷ്യത്തെ മറികടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം, ഭാരത്‌പെ ഇതേ സമയം 300 നഗരങ്ങളിലേക്ക് തങ്ങളുടെ വ്യാപാരം വളർത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

Read Also: എൻ‌ഡി‌ടി‌വിയുടെ ഓഹരികൾ കൈമാറാൻ സെബിയുടെ സമ്മതം ആവശ്യമില്ലെന്ന് അദാനി

2020 മുതൽ ഭാരത്‌പേ അതിന്റെ വ്യാപ്തി കൂട്ടിയിരുന്നു. 2020 ഏപ്രിൽ മുതൽ  2021 മാർച്ച് വരെയുള്ള കാലത്ത് യുപിഐ ഇടപാടുകളിൽ ഏഴ് മടങ്ങ് വളർച്ചയാണ് കമ്പനി നേടിയത്. കൂടാതെ യുപിഐ ക്യുആറിനെ ടയർ 2, 3, ൪ നഗരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു എന്ന് ഭാരത്‌പേ ചീഫ് ബിസിനസ് ഓഫീസർ നിശാന്ത് ജെയിൻ പറഞ്ഞു. വാർഷിക ഇടപാടുകൾ 20 ബില്യൺ ഡോളറിലെത്തിയതായും, ജൂൺ അവസാനത്തോടെ 18.5 ബില്യൺ ഡോളർ കൈവരിച്ചതായും ജെയിൻ പറഞ്ഞു.

ഭാരത്‌പെ 2023 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 3,600 കോടി രൂപയിലധികം വായ്പകൾ അനുവദിച്ചു, കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 112 ശതമാനം വളർച്ച രേഖപ്പെടുത്തി.2022 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ  66,000 വ്യാപാരികളിൽ നിന്ന് 1.2 ലക്ഷത്തിലധികം വ്യാപാരികളുമായി ഇടപാടുകൾ നടത്തിയതായി കമ്പനി അറിയിച്ചു.

Read Also : പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ; പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം എന്താണെന്നറിയാം

ഭാരത് പേ  അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് തയ്യാറെടുക്കുകയാണ്. മുൻ എസ്ബിഐ കാർഡ് സിഎഫ്‌ഒ നളിൻ നേഗിയെ ഈ അടുത്ത് ഭാരത് പേയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം