ക്യൂബയിലേക്ക് ഇന്ത്യൻ വ്യവസായികളെ സ്വാഗതം ചെയ്ത് ICL ഫിൻകോർപ് സിഎംഡി

By Web TeamFirst Published Feb 4, 2023, 3:40 PM IST
Highlights

ഇന്ത്യൻ വ്യവസായികള്‍ക്കുള്ള സംവിധാനങ്ങള്‍ ദുബായിലും ഇന്ത്യയിലും ഏ‍ര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ICL ഫിൻകോർപ് സിഎംഡി കെ.ജി അനിൽകുമാര്‍.

ഇന്ത്യക്കാരായ പ്രവാസി വ്യവസായികൾക്ക് ക്യൂബയിൽ വാണിജ്യവ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്ന് ICL ഫിൻകോർപ് സിഎംഡി കെ. ജി. അനിൽകുമാർ.

ക്യൂബയുടെ ഇന്ത്യയിലെ പുതിയ ട്രേഡ് കമ്മീഷണറായി കെ. ജി. അനിൽകുമാർ ചുമതലയേറ്റിരുന്നു.

ക്യൂബയിൽ വാണിജ്യരംഗത്ത് വലിയ സാദ്ധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ ഇന്ത്യൻ വ്യവസായികൾ മുന്നോട്ട് വരണമെന്നും അതിനനുയോജ്യമായ സംവിധാനങ്ങൾ ദുബായിലും ഇന്ത്യയിലും ഏർപ്പാടാക്കിയിട്ടുണ്ടെന്ന് കെ.ജി അനിൽകുമാര്‍ പറഞ്ഞു.

ഇന്ത്യക്കാർക്ക് ക്യൂബയിൽ തൊഴിലവസരങ്ങൾ ഒരുക്കിക്കൊടുക്കും, ക്യൂബയിലെ വ്യവസായികൾക്ക് ഇന്ത്യയിലും ഇന്ത്യയിലെ വ്യവസായികൾക്ക് ക്യൂബയിലും വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ ശ്രമിക്കും -- ദുബായ് പൗരാവലിയുടെ സ്വീകരണത്തിൽ സംസാരിക്കവെ കെ. ജി. അനിൽകുമാർ പറഞ്ഞു.

ദുബായ് പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എന്‍റർടെയ്ൻമെന്‍റ് വിഭാഗത്തിലെ കേണൽ അബ്ദുള്ള മുഹമ്മദ് അൽ ബലൂഷി, IPF ഫൗണ്ടറും മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ. കെ. ഫൈസൽ, അറബ് വ്യാപാര പ്രമുഖൻ സ്വാലിഹ് അൽ അൻസാരി, എമറാത്തി ഗായകൻ മുഹമ്മദ് അൽ ബഹറൈനി എന്നിവർ അതിഥികളായിരുന്നു.

ഡോ. സത്യ കെ. പിള്ളൈ, ആയുർ സത്യ, റിയാസ് കിൽട്ടൻ, മുനീർ അൽ വഫാ, മോഹൻ കാവാലം, ചാക്കോ ഊളക്കാടൻ, KL. 45 UAE ചാപ്റ്റർ തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി. ദുബായ് സിറ്റിസൻസ് & റെസിഡന്റ്സ് ഫോറം കെ. ജി. അനിൽകുമാറിനെ ആദരിച്ചു. അനിൽ നായർ കെ., മുരളി ഏകരുൾ, ICL സ്റ്റാഫ് പ്രതിനിധികളായ റയാനത്ത് അലി, ബൽരാജ് തുടങ്ങിയവർ ചടങ്ങിൽ  ആശംസകൾ നേർന്നു.
 

click me!