'യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ പോരാടാൻ തയ്യാറാണ്'; ട്രംപിൻ്റെ തീരുവ നയങ്ങൾക്കെതിരെ ചൈന

Published : Mar 05, 2025, 06:13 PM ISTUpdated : Mar 05, 2025, 06:14 PM IST
'യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ പോരാടാൻ തയ്യാറാണ്'; ട്രംപിൻ്റെ തീരുവ നയങ്ങൾക്കെതിരെ ചൈന

Synopsis

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ അമേകിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

മേരിക്കയുടെ താരിഫ് നയങ്ങളക്കെതിരെ പ്രതികരിച്ച് യുഎസിലെ ചൈനീസ് എംബസി. "യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ പോരാടാൻ തയ്യാറാണ്. അത് താരിഫ് യുദ്ധമായാലും, വ്യാപാര യുദ്ധമായാലും, ഇനി മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമായാലും, അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്," എന്നാണ് യുഎസിലെ ചൈനീസ് എംബസി സോഷ്യൽ മീഡിയ പ്ലാറ്റിഫോമായ എക്സിൽ കുറിച്ചത്. യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കെതിരെ കനത്ത തീരുവ ചുമത്തിയതിനെ തുടർന്നാണ്  ചൈനീസ് എംബസിയുടെ പ്രതികരണം. 

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ അമേകിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യു​ദ്ധത്തിൽ ചൈനയുടെ ഈ തീരുമാനം നിർണയാകമാകും. 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയ്ക്ക് ചുമത്തിയ അധിക താരിഫുകൾക്ക് പകരമായി തിരികെ താരിഫ് ഏർപ്പെടുത്തുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകും. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 25% താരിഫാണ് ട്രംപ് ഏർപ്പെടുത്തിയത്.
 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം