
കാലത്തിനൊത്ത ട്രെൻഡുകളും വിപുലമായ കളക്ഷനുകളും വയനാട്ടിൽ മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവുമായി കല്യാൺ സിൽക്‌സിന്റെ നവീകരിച്ച കൽപ്പറ്റ ഷോറൂം ഉപഭോക്താക്കൾക്ക് സമർപ്പിക്കുന്നു. മെഗാ റീ ഓപ്പണിംഗിന്റെ ഉദ്ഘാടനം മാർച്ച് 8 രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് മുനാവ്വർ അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
കൽപ്പറ്റ എം.എൽ.എ. ടി. സിദ്ദിഖ്, കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ ടി.ജെ. ഐസക്ക് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായെത്തും. ഒരുകോടി മാംഗല്യങ്ങൾക്ക് ചാരുതയേകിയ കല്യാൺ സിൽക്‌സിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നായി ഇനി വയനാട് മാറും. മനസ്സിനിണങ്ങിയ സാരികൾ, ലേഡീസ് എത്‌നിക് & വെസ്റ്റേൺ വെയറുകൾ, മെൻസ് വെയറുകൾ, കിഡ്‌സ് വെയറുകൾ മുതലായവയുടെ വിപുലമായ ശ്രേണി നവീകരിച്ച ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ യുവതലമുറയുടെ ഫാഷൻ സ്വപ്‌നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ യാഥാർത്ഥ്യമാക്കുന്ന, കല്യാണിന്റെ എക്‌സ്‌ക്ലൂസിവ് സ്റ്റോർ ഫാസിയോയുടെ ഒരു ഫ്‌ളോറും പ്രവർത്തിക്കുന്നുണ്ട്. 49 രൂപ മുതൽ 999 രൂപ വരെ മാത്രം വിലവരുന്ന ട്രെൻഡി വസ്ത്രങ്ങൾ ഇവിടെ നിന്നും സ്വന്തമാക്കാം. ഒപ്പം ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗംഭീര ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
'വസ്ത്രവ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുള്ള കല്യാൺ സിൽക്‌സിന് ആരംഭകാലം മുതൽ സ്വപ്‌നതുല്യമായ പിന്തുണയാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വസ്ത്രവൈവിധ്യങ്ങൾ നെയ്‌തൊരുക്കി മുന്നേറാനുള്ള ഞങ്ങളുടെ പ്രചോദനവും ഈ പിന്തുണ തന്നെ. സ്വന്തം തറികളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും നിർമ്മിച്ച, എല്ലാ പ്രായക്കാരുടെയും അഭിരുചിക്കൊത്തുള്ള വസ്ത്രങ്ങൾക്ക് മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഞങ്ങൾ വയനാടിന് നൽകുന്ന ഉറപ്പ്. റംസാൻ-വിഷു ഈസ്റ്റർ കളക്ഷൻസ് ഏറ്റവും ഗുണമേന്മയിൽ ഏറ്റവും വിലകുറച്ചു നൽകിക്കൊണ്ടാണ് നവീകരിച്ച കൽപ്പറ്റ ഷോറൂം ഞങ്ങൾ റീ ഓപ്പൺ ചെയ്യുന്നത്.' - കല്യാൺ സിൽക്‌സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.