ഇൻവെസ്റ്റ്മെന്‍റ് ബാങ്കിങ്ങിൽ എഐ കരുത്ത്; ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

Published : Aug 07, 2026, 11:16 AM IST
IIFL Capital

Synopsis

നിക്ഷേപകരുമായുള്ള ബന്ധം ദൃഢമാക്കുക, അസറ്റ്സ് അണ്ടർ മാനേജ്മെൻ്റ് വളർച്ച വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും കൈകോർക്കുന്നത്.

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ ഐഐഎഫ്എൽ ക്യാപിറ്റൽ. നിക്ഷേപകരുമായുള്ള ബന്ധം ദൃഢമാക്കുക, അസറ്റ്സ് അണ്ടർ മാനേജ്മെൻ്റ് വളർച്ച വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും കൈകോർക്കുന്നത്.

മാറുന്ന കാലത്തിനൊപ്പമുള്ള നിക്ഷേപ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നത് സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഏറെ ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിൽ ഫ്ലൈടെക്സ്റ്റിന്റെ ഏജന്റിക് എഐ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും, അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസൃതമായ നിക്ഷേപ നിർദ്ദേശങ്ങൾ നൽകുവാനും ഐഐഎഫ്എല്ലിന് സാധിക്കും.

നിർമ്മിത ബുദ്ധി രംഗത്ത് 15 വർഷത്തിലേറെയായി നൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന ഫ്ലൈടെക്സ്റ്റ് നിലവിൽ 50 രാജ്യങ്ങളിലായി 80-ലധികം എന്റർപ്രൈസ് സ്ഥാപനങ്ങൾക്ക് സേവനം നൽകുന്നു. എൻബിഎഫ്‌സികൾ, ഫിൻടെക് കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, റീട്ടെയിൽ ബാങ്കുകൾ തുടങ്ങിയ സാമ്പത്തിക സേവന മേഖലകളിൽ ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് ഫ്ലൈടെക്സ്റ്റിന്റെ ഈ ചുവടുവെപ്പ്.

എ ഐ ടെക്നോളജിയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് നിക്ഷേപകരുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും അവർക്കു മികച്ച സേവനങ്ങൾ ലഭ്യമാക്കാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഫ്ലൈടെക്സ്റ്റുമായുള്ള സഹകരണം തെളിയുക്കുന്നതെന്നു ഐഐഎഫ്എൽ ക്യാപിറ്റലിൻ്റെ ബിസിനസ്സ് ഇൻ്റലിജൻസ് ആൻഡ് ഗ്രോത്ത് വിഭാഗം മേധാവി ജ്യോത്സ്ന സോളങ്കി പറഞ്ഞു. ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സെർവീസസ്സ് പോലുള്ള നിയന്ത്രിത മേഖലകളിൽ എ ഐ നൽകുന്ന നിർദ്ദേശങ്ങളിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഫ്ലൈടെക്സ്റ്റ് സിഇഒ ഡോ. വിനോദ് വാസുദേവൻ പറഞ്ഞു. കൃത്യമായ തീരുമാനങ്ങളെടുക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഏജൻ്റിക് എഐ സംവിധാനങ്ങൾ കമ്പനികൾക്ക് എങ്ങനെ കരുത്തേകുന്നു എന്നതിന്‍റെ നേർചിത്രമാണ് ഐഐഎഫ്എൽ ക്യാപിറ്റലുമായുള്ള ഈ പുതിയ ചുവടുവെപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫുൾ സർവീസ് ബ്രോക്കിംഗ്, ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ ഐഐഎഫ്എൽ ക്യാപിറ്റൽ പ്രധാനമായും നൽകുന്നത് വെൽത്ത് മാനേജ്മെന്‍റ്, ഫിനാൻഷ്യൽ പ്രൊഡക്ട് ഡിസ്ട്രിബ്യൂഷൻ, ഇൻസ്റ്റിറ്റ്യൂഷണൽ ബ്രോക്കിംഗ്, റിസർച്ച്, ഇൻവെസ്റ്റ്മെന്‍റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഓഗസ്റ്റിൽ ബാങ്കുകൾക്ക് 14 ദിവസം അവധി; സ്വാതന്ത്ര്യദിനം, ഓണം, ശ്രീനാരായണ ഗുരു ജയന്തി ഉൾപ്പെടെ കേരളത്തിൽ അവധി
നിർണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരിരക്ഷയില്ല, സുരക്ഷയില്ല, വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് വിധി