ചൈനയിൽ നിന്ന് ഇറക്കുമതി കൂടി, കയറ്റുമതി കുറഞ്ഞു

Published : Jul 14, 2022, 06:31 PM IST
ചൈനയിൽ നിന്ന് ഇറക്കുമതി കൂടി, കയറ്റുമതി കുറഞ്ഞു

Synopsis

ചൈന പുറത്തുവിട്ട വ്യാപാര കണക്കുകൾ പ്രകാരം ആറ് മാസം പിന്നിട്ടപ്പോൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 57.51 ബില്യൺ ഡോളറിലെത്തി.

ദില്ലി: 2022 ആദ്യ പകുതി പിന്നിട്ടപ്പോൾ ചൈനയിൽ നിന്ന് രാജ്യത്തേക്കുള്ള ഇറക്കുമതിയിൽ വർധനവ്. ചൈന പുറത്തുവിട്ട വ്യാപാര കണക്കുകൾ പ്രകാരം ആറ് മാസം പിന്നിട്ടപ്പോൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 57.51 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷത്തെ 97.5 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. ഇതേ പ്രവണത തുടരുകയാണെങ്കിൽ ഈ വർഷം ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി റെക്കോർഡ് സൃഷ്ടിക്കും. അതേസമയം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 35% ഇടിഞ്ഞു. 67.08 ബില്യൺ ഡോളറാണ് ഇരു രാജ്യങ്ങളുടെ കയറ്റുമതി-ഇറക്കുമതിയിലൂടെ നേടിയത്. അതിൽ ഇന്ത്യ  9.57 ബില്യൺ ഡോളർ കയറ്റുമതി മാത്രമാണ് നടത്തിയത്. 


കൊവിഡ് കാരണം 2020 ൽ വ്യാപാരം കുറഞ്ഞു. എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളുടെയും വ്യാപാരം മെച്ചപ്പെട്ടു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ മെഷിനറികൾ, വ്യാവസായിക ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽ ചേരുവകൾ, വാഹന ഘടകങ്ങൾ എന്നിവയായിരുന്നു കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി. മെയ് മാസത്തിലെ 9.5% വളർച്ചയുമായി  താരതമ്യപ്പെടുത്തുമ്പോൾ ചെയ്യുമ്പോൾ ചൈനയുടെ മൊത്തത്തിലുള്ള കയറ്റുമതി ജൂണിൽ 13.2% ഉയർന്നു. മൊത്തം വ്യാപാരം 14.3% വർദ്ധിച്ചു. 

യാങ്‌സി നദി ഡെൽറ്റയിലെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും ദ്രുതഗതിയിലുള്ള തിരിച്ചുവരവ് ചൈനയുടെ വിദേശ വ്യാപാരത്തിന്റെ മൊത്തത്തിലുള്ള വളർച്ചക്ക് കാരണമായെന്ന് ചൈനീസ് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വക്താവ് ലി കുയിവെൻ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി