അംബാനിയാണോ ബോസ്? മസ്‌കിൻ്റെ ചോദ്യത്തിന് മറുപടിയുമായി റിലയൻസ് ഇൻ്റസ്ട്രീസ്; 'മത്സരത്തെ സ്വാഗതം ചെയ്യുന്നു'

Published : Oct 16, 2026, 02:08 PM IST
Reliance

Synopsis

സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്ത് ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായുള്ള മത്സരത്തെ സ്വാഗതം ചെയ്യുന്നതായി റിലയൻസ് വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും ജിയോയും സുരക്ഷാ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. അംബാനിയാണോ ഇന്ത്യയിലെ ബോസ് എന്ന മസ്‌കിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഈ പ്രസ്താവന.

മുംബൈ: സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്ത് ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള കമ്പനികളുടെ മത്സരത്തെ സ്വാഗതം ചെയ്യുന്നതായി റിലയൻസ് ഇൻഡസ്ട്രീസ്. മത്സരത്തെ തങ്ങൾ ഒരിക്കലും ഭയന്നിട്ടില്ലെന്നും, വിദേശ കമ്പനിയായാലും ഇന്ത്യൻ കമ്പനിയായാലും രാജ്യത്തെ നിയമങ്ങളും നയങ്ങളും കൃത്യമായി പാലിക്കാൻ ബാധ്യസ്ഥരാണെന്നും സമൂഹമാധ്യമമായ എക്സിലൂടെ (X) പുറത്തുവിട്ട പ്രസ്താവനയിൽ റിലയൻസ് വ്യക്തമാക്കി.

സ്റ്റാർലിങ്കിന് മാത്രമല്ല, റിലയൻസ് ജിയോയുടെ സ്വന്തം സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ സുരക്ഷാ അനുമതികൾ ലഭിക്കാനായി കാത്തിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിൽ സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി നൽകുന്നത് ചില കുത്തക കമ്പനികൾ തടയുകയാണെന്ന് കഴിഞ്ഞ ദിവസം ഇലോൺ മസ്‌ക് ആരോപിച്ചിരുന്നു. 'അംബാനിയാണോ ഇന്ത്യയിലെ യഥാർത്ഥ ബോസ്?' എന്ന് ചോദിച്ചുകൊണ്ട് മസ്‌ക് ഉന്നയിച്ച വിമർശനങ്ങൾ വലിയ ചർച്ചയായതിനെ തുടർന്നാണ് വിഷയത്തിൽ വ്യക്തത വരുത്തി റിലയൻസ് പ്രസ്താവനയിറക്കിയത്.

PREV
Read more Articles on
click me!

Recommended Stories

അരിയും പരിപ്പും പഞ്ചസാരയും തൊട്ടാൽ കൈ പൊള്ളും! സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കയറ്റം
മാൻഹോളുകളിൽ നിന്നും ബഹിരാകാശത്തേക്ക്; തൊഴിലാളികളുടെ അന്തസുയർത്തിയ ജെൻറോബോട്ടിക്സിന് ഐഎസ്ആർഒ കരാർ, കേരളത്തിന് അഭിമാനനേട്ടം