IT Return : ഐടി റിട്ടേൺ: ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കാൻ സമയം നീട്ടി ആദായ നികുതി വകുപ്പ്

Published : Dec 29, 2021, 05:55 PM ISTUpdated : Dec 29, 2021, 06:01 PM IST
IT Return : ഐടി റിട്ടേൺ: ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കാൻ സമയം നീട്ടി ആദായ നികുതി വകുപ്പ്

Synopsis

വെരിഫിക്കേഷൻ പൂർത്തിയാകാത്ത കേസുകളിൽ ഐടി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നാണ് കണക്കാക്കുക. ഡിസംബർ 28 ന് പുറപ്പെടുവിച്ച സർക്കുലറിലാണ് സിബിഡിടി ഇക്കാര്യം വ്യക്തമാക്കുന്നത്. 

ദില്ലി: 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഇൻകം ടാക്സ് റിട്ടേൺ (Income Tax Return) ഇ-വെരിഫിക്കേഷൻ (E-Verification) പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് സമയം നീട്ടി നൽകി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഉത്തരവിട്ടു. ഇതുവരെ വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർത്ത് 2022 ഫെബ്രുവരി 28 വരെയാണ് ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കാൻ സമയം നൽകിയിരിക്കുന്നത്.

ഡിജിറ്റൽ സിഗ്നേച്ചറില്ലാതെ ഇല്ക്ട്രോണിക് മാർഗങ്ങളിലൂടെ സമർപ്പിക്കുന്ന ഐടി റിട്ടേണുകൾ, ആധാർ ഒടിപി, നെറ്റ് ബാങ്കിങ്, ഡിമാറ്റ് അക്കൗണ്ട് വഴിയുള്ള കോഡ്, എടിഎം കാർഡ് തുടങ്ങിയ ഏതെങ്കിലും മാർഗത്തിലൂടെ റിട്ടേൺ സമർപ്പിച്ച് 120 ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്നാണ് ചട്ടം. സമാന്തരമായി നികുതി ദായകർക്ക് ഐടി റിട്ടേൺ അപേക്ഷയുടെ ഫിസിക്കൽ കോപ്പി ബെംഗളൂരുവിലെ സെൻട്രലൈ‌സ്ഡ് പ്രൊസസിങ് സെന്ററിലേക്ക് അയച്ചുകൊടുക്കുകയുമാവാം.

വെരിഫിക്കേഷൻ പൂർത്തിയാകാത്ത കേസുകളിൽ ഐടി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നാണ് കണക്കാക്കുക. ഡിസംബർ 28 ന് പുറപ്പെടുവിച്ച സർക്കുലറിലാണ് സിബിഡിടി ഇക്കാര്യം വ്യക്തമാക്കുന്നത്. സമയം നീട്ടിയകാര്യം ഔദ്യോഗിക ട്വിറ്റർ പേജിലൂടെയും സിബിഡിടി അറിയിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഭവന വായ്പക്കാര്‍ക്ക് ആശ്വാസം; പ്രമുഖ ബാങ്കുകള്‍ പലിശ കുറച്ചു, ഇ.എം.ഐയില്‍ ഇളവുണ്ടാകും
വായ്പയെടുത്തതിന്റെ പേരില്‍ ഭീഷണിപ്പെടുത്തല്‍; മരിച്ചയാളുടെ കുടുംബത്തിന് തുണയായി ആര്‍ബിഐ ഓംബുഡ്‌സ്മാന്‍