ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നികുതി ആനുകൂല്യങ്ങൾ: പുതിയ മാർഗ്ഗനിർദ്ദേശവുമായി ആദായനികുതി വകുപ്പ്

Published : Aug 18, 2023, 04:19 PM IST
ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നികുതി ആനുകൂല്യങ്ങൾ: പുതിയ മാർഗ്ഗനിർദ്ദേശവുമായി ആദായനികുതി വകുപ്പ്

Synopsis

മൊത്തം വാർഷിക പ്രീമിയം 5 ലക്ഷം രൂപയിൽ കൂടുതലുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനം കണക്കാക്കാനാണ്  തീരുമാനം.

ലൈഫ് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആദായനികുതി വകുപ്പ്.  പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നികുതി ഇളവുകൾക്കാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത് . അതായത്, നിശ്ചിത പരിധിക്ക് മുകളിൽ ഉയർന്ന പ്രീമിയം അടയ്ക്കുന്ന പോളിസി ഉടമകളിൽ നിന്നും നീകുതി ഈടാക്കണമെന്നാണ് മാർഗരേഖയിൽ പറയുന്നത്. മൊത്തം വാർഷിക പ്രീമിയം 5 ലക്ഷം രൂപയിൽ കൂടുതലുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനം കണക്കാക്കാനാണ്  തീരുമാനം.
 
 വരുമാന കണക്കിൽ ഉൾപ്പെടുത്തിയാണ് നികുതി പിടിക്കുക.  2023 ഏപ്രിൽ 1-നോ അതിനു ശേഷമോ ഇഷ്യു ചെയ്തിരിക്കുന്ന ലൈഫ് ഇൻഷുറന്സ് പോളിസികൾക്ക് ഗുണഭോക്താവ് അടയ്ക്കുന്ന മൊത്തം പ്രീമിയം 5 ലക്ഷം രൂപ വരെയാണെങ്കിൽ  മാത്രമേ, സെക്ഷൻ 10(10ഡി) പ്രകാരം മെച്യൂരിറ്റി ആനുകൂല്യങ്ങളുടെ നികുതി ഇളവ് ബാധകമാവുകയുള്ളു. അതായത് അഞ്ച് ലക്ഷം എന്ന  പരിധിക്കപ്പുറമാണ് പ്രതിവർഷം അടയ്ക്കുന്ന പ്രീമിയമെങ്കിൽ   ബാധകമായ നിരക്കുകളിൽ നികുതി ചുമത്തുകയും ചെയ്യുമെന്ന് ചുരുക്കം. ഇത് യുലിപ്  ഒഴികെയുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട നികുതി വ്യവസ്ഥയിലെ മാറ്റമാണ്. അതിനാൽ നികുതി വ്യവസ്ഥയിലെ മാറ്റം യുലിപിന് ബാധകമാവില്ല.  

കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം തുകയ്ക്ക് "മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം" എന്ന വിഭാഗത്തിന് കീഴിലുള്ള നികുതി ബാധകമായിരിക്കും.  അതേസമയം ഉയർന്ന പ്രീമിയമുള്ള പോളിസികളുടെ നികുതി ആനുകൂല്യങ്ങൾ അസാധുവാക്കാനാണ് പുതിയ വ്യവസ്ഥകൾ കൊണ്ടുവരുന്നന്നതെന്നും ആരോപണമുണ്ട്. 2023-2024 ലെ കേന്ദ്ര ബജററിലാണ് നികുതി വ്യവസ്ഥയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ