ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് ഈസിയായി പരിശോധിക്കാം, ഇതാ ഇങ്ങനെ..

Published : Jul 09, 2023, 08:47 PM ISTUpdated : Jul 10, 2023, 04:30 PM IST
ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് ഈസിയായി പരിശോധിക്കാം, ഇതാ ഇങ്ങനെ..

Synopsis

ആദായനികുതി അടയ്ക്കുന്ന സമയങ്ങളിൽ, നികുതിദായകർ അധിക തുക അടച്ചിട്ടുണ്ടെങ്കിൽ അത്തരക്കാർക്ക് ആദായനികുതി വകുപ്പിൽ നിന്ന് നികുതി റീഫണ്ട് ക്ലെയിം ചെയ്യാം

ആദായനികുതി അടയ്ക്കുന്ന സമയങ്ങളിൽ, നികുതിദായകർ അധിക തുക അടച്ചിട്ടുണ്ടെങ്കിൽ അത്തരക്കാർക്ക് ആദായനികുതി വകുപ്പിൽ നിന്ന് നികുതി റീഫണ്ട് ക്ലെയിം ചെയ്യാം.  അതായത്  ഇങ്ങനെ നികുതി ദായകന് ആദായ നികുതി വകുപ്പ് തിരികെ നൽകുന്ന തുക ആദായ നികുതി റീഫണ്ട് എന്നാണ് അറിയപ്പെടുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ആദായനികുതി റീഫണ്ട് സ്റ്റാറ്റസ് അറിയാനും പലവിധ മാർഗങ്ങളുണ്ട്. . നികുതിദായകർക്ക്  TIN-NSDL വെബ്‌സൈറ്റിൽ നിന്നോ, ആദായനികുതി പോർട്ടലിൽ (ഐ-ടി പോർട്ടൽ) മുഖേനയോ  റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം. .

ആദായ നികുതി റീഫണ്ട് നില  ഈസിയായി പരിശോധിക്കുന്നതിനുള്ള  ഘട്ടങ്ങൾ നോക്കാം

1- ആദ്യം  ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക.

2 - തുടർന്ന് 'ക്വിക്ക് ലിങ്ക്സ് സെക്ഷനിൽ‍ നിന്നും നോ യുവർ റീ ഫണ്ട് സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്യുക.

3-  നിങ്ങളുടെ പാൻ നമ്പർ, മൂല്യനിർണ്ണയ വർഷം (നിലവിലെ വർഷത്തേക്കുള്ള 2023-24), മൊബൈൽ നമ്പർ എന്നിവ നൽകുക

4-   നിങ്ങളുടെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ ഒരു ഒടിപി   ലഭിക്കും. ഒടിപി പൂരിപ്പിക്കുക.

5- തുടർന്ന്, ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് കാണിക്കും. മാത്രമല്ല, നിങ്ങളുടെ ഐടിആർ ബാങ്ക് വിശദാംശങ്ങളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതും,  കാണിക്കും

2023-24 മൂല്യനിർണ്ണയ വർഷത്തിലേതായി 2023 ജൂലൈ 2 വരെ ഏകദേശം 1.32 കോടി ഐടിആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.. ഇതിൽ ഏകദേശം 1.25 കോടി ആദായ നികുതി റിട്ടേണുകൾ പരിശോധിച്ചു കഴിഞ്ഞതായി ആദായ നികുതി പോർട്ടലിൽ വ്യക്തമാക്കുന്നുണ്ട്..

Read more:  അദാനി ഗ്രൂപ്പിന്‍റെ 6000 കിലോ തൂക്കമുള്ള ഇരുമ്പ് പാലം കഷ്ണങ്ങളാക്കി മുറിച്ച് അടിച്ച് മാറ്റി, 4 പേർ അറസ്റ്റിൽ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പാൻ കാർഡ്, ആധാർ കാർഡ്, ഫോം 16, ഫോം 16 എ, 16 ബി, 16 സി, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഫോം 26 എഎസ്, നിക്ഷേപ തെളിവുകൾ, വാടക കരാർ, വിൽപ്പന രേഖ, ഡിവിഡന്റ് വാറന്റുകൾ എന്നീ രേഖകൾ ആവശ്യമായി വരും. ഓർക്കുക, ഐടിആർ 2023-24 ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ കഴിയുന്നതും വേഗം ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്.

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം