ഇനി 4 ദിനങ്ങൾ മാത്രം; ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ 5 തെറ്റുകൾ വരുത്താതിരിക്കുക

Published : Jul 27, 2023, 03:54 PM IST
 ഇനി 4 ദിനങ്ങൾ മാത്രം; ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ 5  തെറ്റുകൾ വരുത്താതിരിക്കുക

Synopsis

വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം. കൃത്യസമയത്ത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യൂ. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിങ്ങൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഇതാ  

ദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി അടുക്കാറായി. നികുതിദായകർക്ക് ജൂലൈ 31 വരെയേ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു. സമയപരിധി അടുക്കുമ്പോൾ, തെറ്റുകൾ വരുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ അപേക്ഷയിൽ പിഴവുകൾ വരുത്തിയാൽ  ആദായനികുതി വകുപ്പിൽ നിന്നും നോട്ടീസുകൾ ലഭിച്ചേക്കാം. ചിലപ്പോൾ പിഴ അടയ്‌ക്കേണ്ടതായും വന്നേക്കാം. വരുമാനം കുറവായി അല്ലെങ്കിൽ തെറ്റായി കാണിക്കുക എന്നിങ്ങനെ വിവിധ കാരണങ്ങളാൽ കേന്ദ്ര സർക്കാർ നികുതിദായകർക്ക് 100,000 നോട്ടീസുകൾ അയച്ചതായി തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ തെറ്റുകൾ വരാതിരിക്കാൻ ഫയൽ ചെയ്യുന്ന സമയത്ത് ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. കാരണം എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ, ആദായനികുതി ഓഫീസർമാരുടെ നിർദേശപ്രകാരം പുതുക്കിയ ഐടിആർ ഫയൽ ചെയ്യേണ്ടതായി വരും.

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് വരുത്തിരിക്കേണ്ട തെറ്റുകൾ ഇവയാണ്. 

1 തെറ്റായ ഐടിആർ ഫോം തിരഞ്ഞെടുക്കുന്നത്

നികുതിദായകന്റെ വരുമാന സ്വഭാവവും നികുതിദായക വിഭാഗവും അടിസ്ഥാനമാക്കി ഉചിതമായ ഐടിആർ ഫോം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കേണ്ടതുണ്ട്. തെറ്റായ ഫോം ഉപയോഗിക്കുന്നത് ഐടിആർ നിരസിക്കാനുള്ള കാരണമായേക്കാം. ഉദാഹരണത്തിന്, ശമ്പളമുള്ള വ്യക്തികൾ ITR ഫോം-1 ഫയൽ ചെയ്യണം, മൂലധന നേട്ടത്തിൽ നിന്നുള്ള വരുമാനമുള്ളവർ ഐടിആർ ഫോം-2 ഉപയോഗിക്കേണ്ടതുണ്ട്.

2 എല്ലാ വരുമാന സ്രോതസ്സുകളും വെളിപ്പെടുത്താതിരിക്കുക 

നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യുമ്പോൾ എല്ലാ വരുമാന സ്രോതസ്സുകളും വെളിപ്പെടുത്തണമെന്ന നിബന്ധന പാലിക്കണം.  ശമ്പളമുള്ള വ്യക്തിയാണെങ്കിൽപ്പോലും, നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവ ഉൾപ്പെടെ മറ്റേതെങ്കിലും വരുമാനം വ്യക്തമാക്കണം. 

ALSO READ: 8.5 കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തി; പിഎം കിസാൻ യോജന 14-ാം ഗഡു ലഭിച്ചോയെന്ന് എങ്ങനെ അറിയാം

3 ഉയർന്ന മൂല്യമുള്ള ഇടപാടുകൾ അവഗണിക്കുന്നു: 

വരുമാനത്തേക്കാൾ ഉയർന്ന മൂല്ല്യമായുള്ള ഇടപാടുകൾ നടത്തുന്നത് സാമ്പത്തിക പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, ഐ-ടി വകുപ്പ് ഒരു അറിയിപ്പ് നൽകിയേക്കാം.  ഈ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച് അവർ വിശദീകരണം തേടാം. 

4 വ്യാജ കിഴിവുകളും ക്ലെയിമുകളും: 

നിങ്ങൾക്ക് ബാധകമല്ലാത്ത കിഴിവുകൾ ക്ലെയിം ചെയ്യുന്നത് ഒഴിവാക്കുക. ഇത്തരത്തിൽ അർഹമല്ലാത്ത  കിഴിവുകൾ ക്ലെയിം ചെയ്യുന്നത് നികുതി വകുപ്പിന്റെ ശ്രദ്ധിയിൽപെട്ടാൽ . ഇത് അത്തരം കിഴിവുകളുടെ ആധികാരികതയെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നയിച്ചേക്കാം. 

5 കൃത്യമല്ലാത്ത വ്യക്തിഗത വിവരങ്ങൾ നൽകുന്നത്: 

റിട്ടേണിൽ പേര്, വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ, പാൻ നമ്പർ, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ നൽകുമ്പോൾ ജാഗ്രത പാലിക്കണം. ശരിയായ ബാങ്ക് വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നത് അർഹമായ നികുതി റീഫണ്ടുകൾ ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും