Income Tax Rules: ജൂലൈയിൽ ആദായ നികുതി നിയമങ്ങളിൽ മൂന്ന് മാറ്റങ്ങൾ; അറിയേണ്ടതെല്ലാം

Published : Jul 02, 2022, 05:41 PM ISTUpdated : Jul 02, 2022, 05:58 PM IST
Income Tax Rules: ജൂലൈയിൽ ആദായ നികുതി നിയമങ്ങളിൽ മൂന്ന് മാറ്റങ്ങൾ; അറിയേണ്ടതെല്ലാം

Synopsis

ജൂലൈ ഒന്ന്  മുതൽ ആദായ നികുതി നിയമങ്ങളിൽ ഉണ്ടായ മൂന്ന് പ്രധാന മാറ്റങ്ങളെ കുറിച്ച് കൂടുതൽ അറിയാം 

ദായ നികുതി നിയമങ്ങളിൽ മൂന്നുമാറ്റങ്ങളാണ് ജൂലൈയിൽ ഉണ്ടായിരിക്കുന്നത്. 2022 - 23 ലെ യൂണിയൻ ബജറ്റിൽ നിർദ്ദേശിച്ച മൂന്ന് പ്രധാന മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. പാൻ-ആധാർ ലിങ്കിംഗിലെ ലേറ്റ് ഫീ ഇരട്ടിയാക്കുന്നതാണ് നിയമങ്ങളിലൊന്ന്. പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ  ലേറ്റ് ഫീസ് 500 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർന്നു. ഇതുകൂടാതെ, എല്ലാ ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്കും ഒരു ശതമാനം നികുതി കിഴിവ് (ടിഡിഎസ്)  ഈടാക്കും. അതേസമയം, സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർക്കും ഡോക്ടർമാർക്കും സെയിൽസ് പ്രൊമോഷൻ വഴി ലഭിക്കുന്ന പണ ആനുകൂല്യങ്ങളുടെ 10 ശതമാനം ടിഡിഎസും ഇന്ന് മുതൽ ബാധകമാണ്.

ജൂലൈ ഒന്ന് മുതലുള്ള ആദായനികുതി നിയമങ്ങളിലെ 3 പ്രധാന മാറ്റങ്ങൾ 

1] പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള ഇരട്ടി ഫീസ്

ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂൺ 30 വരെയായിരുന്നു. 2022 മാർച്ച് 31 മുതൽ 2022 ജൂൺ 30 വരെ ഒരാൾ ആധാറുമായി പാൻ ലിങ്ക് ചെയ്യുകയാണെങ്കിൽ 500 രൂപ വൈകിയതിനുള്ള ഫീസ് അടയ്‌ക്കേണ്ടി വരും. 2022 ജൂൺ 30-നകം ഒരു വ്യക്തി പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ  2022 ജൂലൈ 1 മുതൽ പാൻ-ആധാർ ബന്ധിപ്പിക്കാനായി ഇരട്ടി പിഴ അടയ്‌ക്കേണ്ടിവരും. അതായത് 1000 രൂപ. 

2] ക്രിപ്‌റ്റോകറൻസികളിൽ ടിഡിഎസ്:

 2022 ഏപ്രിൽ 1 മുതൽ ക്രിപ്‌റ്റോകറൻസികൾക്ക് 30 ശതമാനം ആദായനികുതി ഏർപ്പെടുത്തിയ ശേഷം, 2022 ലെ യൂണിയൻ ബജറ്റിൽ 1 ശതമാനം ടിഡിഎസ് കൂടി ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്ക് നൽകണമെന്ന് ഗവൺമെന്റ് നിർദ്ദേശിച്ചിരുന്നു. ജൂലൈ ഒന്ന് മുതൽ ഇത് നിലവിൽ വരും. അതേസമയം , നഷ്ടം വന്ന ഇടപാടുകളിൽ നിന്ന് ഈടാക്കിയ ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാൻ ഒരു നിക്ഷേപകന് കഴിയും. 

Read Also : Bank Holidays 2022 July : ജൂലൈയിൽ 14 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും; അവധി ദിനങ്ങൾ അറിയാം

 3] ഡോക്ടർമാർക്കും സ്വാധീനമുള്ളവർക്കും വേണ്ടിയുള്ള ആദായ നികുതി  നിയമ മാറ്റം:

ഡോക്ടർമാരുടെയും സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവരുടെയും   പ്രമോഷൻ വഴി ലഭിക്കുന്ന ആനുകൂല്യങ്ങളിൽ 10 ശതമാനം ടിഡിഎസ് ജൂലൈ മുതൽ ഈടാക്കും. 20,000 രൂപയോ അതിൽ കൂടുതലോ ആണ് ഇത് വഴി നേടുന്നത് എങ്കിൽ മാത്രമേ ടിഡിഎസ് ബാധകമാകൂ.   

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം