Asianet News MalayalamAsianet News Malayalam

Bank Holidays 2022 July : ജൂലൈയിൽ 14 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും; അവധി ദിനങ്ങൾ അറിയാം

ബാങ്കിലെത്തി ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധി ദിനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്

Bank Holidays 2022 July
Author
Trivandrum, First Published Jul 1, 2022, 6:51 PM IST

ബാങ്ക് ഇടപാടുകൾ നടത്താത്തവർ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങൾ, ഭവന വായ്പ. കാർ ലോൺ തുടങ്ങി ഇഎംഐ എന്നിവകൾ ബാങ്കിൽ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ (Bank Holiday) അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അവധിക്കാല കലണ്ടർ അനുസരിച്ച്, 2022 ജൂലൈ മാസത്തിൽ മൊത്തം 8 ദിവസം  ബാങ്കുകൾ അടച്ചിരിക്കും 

ജൂലൈയിലെ ബാങ്ക് അവധികൾ ഇതാ:

  • ജൂലൈ 1 - വെള്ളി :  രഥ യാത്ര : ഭുവനേശ്വറിലും ഇംഫാലിലും ബാങ്കുകൾ അടച്ചിടും.
  • ജൂലൈ 3 - ഞായർ:  അഖിലേന്ത്യാ ബാങ്ക് അവധി 
  • ജൂലൈ 7 - വ്യാഴം : കാർച്ചി പൂജ : അഗർത്തലയിൽ ബാങ്കുകൾ അടച്ചിടും.
  • ജൂലൈ 9 - രണ്ടാം ശനി, ബക്രീദ്: അഖിലേന്ത്യാ ബാങ്ക് അവധി, ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾ അടച്ചിടും.  
  • ജൂലൈ 10 - ഞായർ:  അഖിലേന്ത്യാ ബാങ്ക് അവധി 
  • ജൂലൈ 11 - തിങ്കൾ:  ഈദുൽ അദ്ഹ: രാജ്യത്തെ ബാങ്കുകൾ അടച്ചിടും
  • ജൂലൈ 13 -  ബുധൻ: ഭാനു ജയന്തി: ഗാംഗ്‌ടോക്കിൽ ബാങ്കുകൾ അടച്ചിടും.
  • ജൂലൈ 14 - വ്യാഴം: ബെഹ് ദിൻഖ്‌ലാം: ഷില്ലോങ്ങിൽ ബാങ്കുകൾ അടച്ചിടും.
  • ജൂലൈ 16 - ശനി: ഹരേല: ഡെറാഡൂണിൽ ബാങ്കുകൾ അടച്ചിടും.
  • ജൂലൈ 17 - ഞായർ:  അഖിലേന്ത്യാ ബാങ്ക് അവധി .
  • ജൂലൈ 23 - നാലാം ശനിയാഴ്ച:  അഖിലേന്ത്യാ ബാങ്ക് അവധി 
  • ജൂലൈ 24 - ഞായർ:  അഖിലേന്ത്യാ ബാങ്ക് അവധി 
  • ജൂലൈ 26 - കേർ പൂജ: അഗർത്തലയിൽ ബാങ്കുകൾ അടച്ചിടും.
  • ജൂലൈ 31 - ഞായർ : അഖിലേന്ത്യാ ബാങ്ക് അവധി 
     
Follow Us:
Download App:
  • android
  • ios