എയര്‍കണ്ടീഷണർ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍; ചൈനീസ് ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണം

Web Desk   | Asianet News
Published : Oct 16, 2020, 01:02 PM ISTUpdated : Oct 16, 2020, 04:52 PM IST
എയര്‍കണ്ടീഷണർ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍; ചൈനീസ് ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണം

Synopsis

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക എയർകണ്ടീഷണറുകളും അതിൽ നിറച്ച റഫ്രിജറന്റുകളുമായാണ് വരുന്നത്. 

ദില്ലി: റഫ്രിജറന്റുകളോട് കൂടിയ എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 500 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ഇന്ത്യയിലേക്കുളള ഇറക്കുമതിയാണ് സര്‍ക്കാര്‍ വിലക്കിയത്. പ്രാദേശിക ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനുമായി “അനിവാര്യമല്ലാത്ത ഇറക്കുമതി” സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് (ഡിജിഎഫ്ടി) ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈയിൽ ടെലിവിഷൻ സെറ്റുകൾ ഇറക്കുമതി ചെയ്യുന്നത് കേന്ദ്ര സർക്കാർ നിയന്ത്രിത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക എയർകണ്ടീഷണറുകളും അതിൽ നിറച്ച റഫ്രിജറന്റുകളുമായാണ് വരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 469 മില്യൺ ഡോളർ വിലമതിക്കുന്ന സ്പ്ലിറ്റ് എയർകണ്ടീഷണറുകൾ ഇന്ത്യ ഇറക്കുമതി ചെയ്തു. ചൈനയിൽ നിന്ന് 241 മില്യൺ ഡോളറും തായ്ലന്റിൽ നിന്ന് 189 മില്യൺ ഡോളറിന്റെയും ഇറക്കുമതിയാണ് നടന്നത്. 35 മില്യൺ ഡോളർ വിലമതിക്കുന്ന വിൻഡോ എയർകണ്ടീഷണറുകളുടെ ഇറക്കുമതിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം നടന്നത്. തായ്ലന്റിൽ നിന്ന് 18 മില്യൺ ഡോളറും അതേ കാലയളവിൽ ചൈനയിൽ നിന്ന് 14 മില്യൺ ഡോളറുമായിരുന്നു ഇറക്കുമതിയെന്ന് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി