കേരളത്തിലെ സ്വർണ വില കുറഞ്ഞു

Web Desk   | Asianet News
Published : Oct 16, 2020, 12:22 PM ISTUpdated : Oct 16, 2020, 12:27 PM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. പവന് 200 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 4,670 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,360 രൂപയും. 

ഒക്ടോബർ 15ന്, ​ഗ്രാമിന് 4,695 രൂപയായിരുന്നു നിരക്ക്. പവന് 37,560 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,904 ഡോളറാണ് നിലവിലെ നിരക്ക്. രാജ്യാന്തര സ്വർണ നിരക്ക് ഇപ്പോഴും 1,900 ഡോളറിന് മുകളിൽ തുടരുന്നത് വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.  

കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം. 

PREV
click me!

Recommended Stories

ഒരു വശത്ത് ക്രിപ്റ്റോയിലൂടെ കോടികൾ വാരുന്ന ട്രംപ്; ഇന്ത്യയിൽ അതേ 'ക്രിപ്റ്റോയിൽ' കടുപ്പിച്ച് ആര്‍ബിഐ, കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യം
സമാധാനം തകർന്നു: ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉടൻ കുറയാൻ സാധ്യതയില്ല; ക്രൂഡോയിൽ വില ഉയരുന്നു