അതിർത്തി തർക്കം വ്യാപാരത്തെ ബാധിച്ചില്ല; ഇന്ത്യ-ചൈന വ്യാപാരം മെച്ചപ്പെട്ടു

By Web TeamFirst Published Jul 14, 2021, 3:30 PM IST
Highlights

ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി തർക്കം രൂക്ഷമായിരിക്കെയാണ് ഈ തരത്തിൽ വ്യാപാര ബന്ധം മെച്ചപ്പെടുന്നതെന്നത് പ്രധാനമാണ്.

ദില്ലി: ഈ വർഷത്തെ ആദ്യ ആറ് മാസം പിന്നിടുമ്പോൾ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം മെച്ചപ്പെട്ടതായി കണക്ക്. ഇതുവരെയുള്ള റെക്കോർഡുകളെല്ലാം പഴങ്കഥയാക്കിയാണ് മുന്നേറ്റം. ഇന്ത്യയുടെ വിദേശ വ്യാപാരത്തിൽ 62.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയാണ് ഈ സമയത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചൈനയെ സംബന്ധിച്ചാണെങ്കിൽ ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്.

ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി തർക്കം രൂക്ഷമായിരിക്കെയാണ് ഈ തരത്തിൽ വ്യാപാര ബന്ധം മെച്ചപ്പെടുന്നതെന്നത് പ്രധാനമാണ്. ഇന്ത്യ ചൈനയിലേക്ക് 14.7 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി ചെയ്യുകയും 42.6 ബില്യൺ ഡോളറിന്റെ ചരക്ക് ഇറക്കുമതി ചെയ്യുകയും ചെയ്തതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു. 

ഇന്ത്യ 26000 വെന്റിലേറ്ററും ഓക്സിജൻ ജനറേറ്ററും 15000 മോണിറ്ററും 3800 ടൺ മരുന്നും ഇറക്കുമതി ചെയ്തതായി ചൈനയിലെ കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ മെയ് വരെയുള്ള കാലത്ത് ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തിൽ 70.1 ശതമാനം വർധനവുണ്ടായി. 48.16 ബില്യൺ ഡോളറാണ് മൂല്യം. ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 90.2 ശതമാനം ഉയർന്നു. തിരികെയുള്ളത് 64.1 ശതമാനവും ഉയർന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!