ഏപ്രിൽ മാസത്തിൽ ടെലികോം സബ്‌സ്ക്രൈബർമാരുടെ എണ്ണത്തിൽ നേരിയ വർധന മാത്രം

By Web TeamFirst Published Jul 14, 2021, 11:39 AM IST
Highlights

വൊഡഫോൺ ഐഡിയയുടെ സബ്സ്ക്രൈബർമാരുടെ എണ്ണം 18 ലക്ഷം ഇടിഞ്ഞു. 

ദില്ലി: കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ടെലികോം സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് വളരെ കുറച്ച് വർധന മാത്രം. 22 ലക്ഷമാണ് ആകെ വർധന. 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാനം 2.72 കോടി സബ്സ്ക്രൈബർമാരുടെ വർധന രേഖപ്പെടുത്തിയ ശേഷമാണ് ഏപ്രിൽ മാസത്തിലെ ഇടിവ്.

ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം എയർടെലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിൽ അഞ്ച് ലക്ഷം പേരുടെ വർധനയാണ് ഉണ്ടായത്. റിലയൻസ് ജിയോയുടെ എണ്ണത്തിലുണ്ടായത് 48 ലക്ഷം വർധനവാണ്.

വൊഡഫോൺ ഐഡിയയുടെ സബ്സ്ക്രൈബർമാരുടെ എണ്ണം 18 ലക്ഷം ഇടിഞ്ഞു. ജിയോ ഫോൺ ഓഫറാണ് ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്താനുള്ള കാരണം എന്നാണ് വിപണിയിലെ സംസാരം. നഗര-ഗ്രാമ മേഖലകളിലും മെട്രോകളിലും എ,ബി,സി സർക്കിളുകളിലും ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!