സൈപ്രസിലും യുപിഐ വ്യാപിപ്പിക്കാന്‍ ഇന്ത്യ; ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് പ്രധാനമന്ത്രി

Published : Jun 16, 2025, 05:38 PM IST
UPI

Synopsis

ഫ്രാന്‍സിലെ യുപിഐയുടെ വിജയം ഉദാഹരണമായി ചൂണ്ടിക്കാട്ടി, സൈപ്രസിനെ യുപിഐ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകളെ മോദി സ്വാഗതം ചെയ്തു. '

ഫ്രാന്‍സിനും ബ്രിട്ടനും പിന്നാലെ യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സൈപ്രസിലേക്കും വ്യാപിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-സൈപ്രസ് സിഇഒ ഫോറത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തെയും ആഗോള സാമ്പത്തിക മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ 50 ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണെന്നും, യുപിഐ ആണ് ഇതിന് പ്രധാന പ്രേരകശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്രാന്‍സിലെ യുപിഐയുടെ വിജയം ഉദാഹരണമായി ചൂണ്ടിക്കാട്ടി, സൈപ്രസിനെ യുപിഐ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകളെ മോദി സ്വാഗതം ചെയ്തു. 'ഫ്രാന്‍സിനെപ്പോലുള്ള നിരവധി രാജ്യങ്ങള്‍ യുപിഐയുമായി സഹകരിക്കുന്നുണ്ട്. സൈപ്രസിനെ ഇതില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം,മാതൃകാപരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏകീകൃത പേയ്മെന്റ് ഇന്‍ന്റര്‍ഫേസ് എന്ന യുപിഐ 2016-ല്‍ ആണ് ആരംഭിച്ചത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് യുപിഐയുടെ പിന്നില്‍ . അതിനുമുമ്പ്, ഡിജിറ്റല്‍ വാലറ്റ് ആണ് പ്രചാരത്തിലായിരുന്നത്.. വാലറ്റില്‍ കെവൈസി പോലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ യുപിഐയില്‍ അത്തരം നടപടിക്രമങ്ങളൊന്നുമില്ല. ഇന്ത്യയിലെ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി പേയ്മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് ആര്‍ബിഐയാണ്. ഐഎംപിഎസ്, യുപിഐ, റുപെ പോലുള്ള സംവിധാനങ്ങള്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം, മേയ് മാസത്തില്‍ യുപിഐ വഴി 18.68 ബില്യണ്‍ ഇടപാടുകളാണ് നടന്നത്. ഏപ്രിലില്‍ രേഖപ്പെടുത്തിയ ഇടിവില്‍ നിന്ന് വലിയൊരു തിരിച്ചുവരവാണ് ഇത്. മാര്‍ച്ചില്‍ 18.30 ബില്യണ്‍ ഇടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത്, ഏപ്രിലില്‍ 17.89 ബില്യണ്‍ ഇടപാടുകളായി കുറഞ്ഞിരുന്നു. മൂല്യം അനുസരിച്ച്, മേയ് മാസത്തില്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ 25.14 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം