കണ്ടെയ്നര്‍ മാര്‍ഗമുളള കയറ്റുമതിയില്‍ ഇന്ത്യ 'മിടുക്കരെന്ന്' റിപ്പോര്‍ട്ട്

Published : Jun 10, 2019, 04:43 PM IST
കണ്ടെയ്നര്‍ മാര്‍ഗമുളള കയറ്റുമതിയില്‍ ഇന്ത്യ 'മിടുക്കരെന്ന്' റിപ്പോര്‍ട്ട്

Synopsis

ഇന്ത്യയിലേക്കുളള ഇറക്കുമതി 2.2 ശതമാനം ഇടിഞ്ഞതായും, ഇന്ത്യന്‍ കയറ്റുമതി രംഗത്ത് ആവശ്യകതയുടെ സൂചനകളാണ് റിപ്പോര്‍ട്ടിലുളളതെന്നും മേഴ്സ്ക് ഇന്ത്യ വ്യക്തമാക്കുന്നു. 

ദില്ലി: ജനുവരി- മാര്‍ച്ച് പാദത്തില്‍ കണ്ടെയ്നറുകള്‍ വഴിയുളള കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ സുസ്ഥിര വളര്‍ച്ച രേഖപ്പെടുത്തുന്നതായി മേഴ്സ്ക് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ പാദത്തില്‍ കണ്ടെയ്നര്‍ വഴിയുളള കയറ്റുമതി കഴിഞ്ഞ പാദത്തില്‍ ആറ് ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇതോടൊപ്പം, ഇന്ത്യയിലേക്കുളള ഇറക്കുമതി 2.2 ശതമാനം ഇടിഞ്ഞതായും, ഇന്ത്യന്‍ കയറ്റുമതി രംഗത്ത് ആവശ്യകതയുടെ സൂചനകളാണ് റിപ്പോര്‍ട്ടിലുളളതെന്നും മേഴ്സ്ക് ഇന്ത്യ വ്യക്തമാക്കുന്നു. കണ്ടെയ്നര്‍ കയറ്റുമതി രംഗത്തെ ഇന്ത്യയുടെ മിടുക്ക് വര്‍ധിക്കുന്നതിന്‍റെ സൂചനകളാണിതെന്നാണ് വിദഗ്ധരുടെ അവകാശവാദം. 

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി