കൊവിഡിന് മുൻപത്തെ നില കൈവരിക്കാൻ ഇന്ത്യയുടെ വളർച്ച എട്ട് ശതമാനത്തിന് മുകളിലാകണം

By Web TeamFirst Published Jul 30, 2021, 4:47 PM IST
Highlights

ഐഎംഎഫ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചിരുന്നു.

ദില്ലി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊവിഡിന് മുൻപത്തെ നിലയിലെത്താൻ മികച്ച വളർച്ചാ നിരക്ക് കൈവരിക്കണമെന്ന് വിദഗ്ധർ. എട്ട് മുതൽ 10 ശതമാനം വരെയാണ് വളർച്ച നേടേണ്ടത്. റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഐഎംഎഫ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചിരുന്നു. ഈ നിലയിൽ പോയാലും ഇന്ത്യ മഹാമാരിക്ക് മുൻപത്തെ നിലയിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറയുന്നത് ഇന്ത്യയുടെ വളർച്ചാ നിരക്ക് 10.5 ശതമാനമാകണമെന്നാണ്. എസ്ബിഐയിലെ മുതിർന്ന സാമ്പത്തിക ഉപദേശക സൗമ്യകാന്തി ഘോഷ് പറയുന്നത് ഇപ്പോഴത്തെ നിലയിൽ ഇന്ത്യയ്ക്ക് കൊവിഡിന് മുൻപത്തെ ജിഡിപി നില കൈവരിക്കാമെന്നാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!