'അതിസമ്പന്നരുടെ ഇന്ത്യ'; പട്ടിണി പാവങ്ങളും അസമത്വവും നിറഞ്ഞ രാജ്യമെന്ന് റിപ്പോർട്ട്!

By Web TeamFirst Published Dec 7, 2021, 3:13 PM IST
Highlights

ഇന്ത്യയിലെ അതിസമ്പന്നരിൽ ആദ്യ ഒരു ശതമാനത്തിന് 2021 ലെ മൊത്ത ദേശീയ വരുമാനത്തിന്റെ 22 ശതമാനമാണ് വരുമാനം

ദില്ലി: ഇന്ത്യയിലെ സമ്പന്നരിൽ ആദ്യ ഒരു ശതമാനത്തിന്റെ പ്രതിശീർഷ വരുമാനം മൊത്ത ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്ന്. സമ്പത്തിക പിന്നിൽ നിൽക്കുന്നവരിലെ 50 ശതമാനം ജനത്തിന്റെ ആകെ വരുമാനം, മൊത്തം വരുമാനത്തിന്റെ 13 ശതമാനമാണെന്നും ആഗോള അസമത്വ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ അതിസമ്പന്നരിൽ ആദ്യ ഒരു ശതമാനത്തിന് 2021 ലെ മൊത്ത ദേശീയ വരുമാനത്തിന്റെ 22 ശതമാനമാണ് വരുമാനം. ആദ്യ പത്ത് ശതമാനത്തിന്റെ വരുമാനം മൊത്തം വരുമാനത്തിന്റെ 57 ശതമാനമാണ്. ഇന്ത്യയിലെ മുതിർന്ന പ്രായക്കാരുടെ ശരാശരി വരുമാനം 7400 യൂറോയോ 204200 രൂപയോ ആണ്. 

ആസ്തിയുടെ കാര്യമെടുക്കുമ്പോൾ അസമത്വം വർധിക്കുകയാണ്. സമ്പത്തിൽ പിന്നിൽ നിൽക്കുന്ന 50 ശതമാനത്തിന്റെ പക്കലുള്ള പ്രോപർട്ടികളുടെ കണക്കെടുത്താൽ ഒന്നുമില്ലെന്നതാണ് സത്യം. ഇടത്തരക്കാരും താരതമ്യേന ദരിദ്രരാണ്. ഇവരുടെ പക്കൽ 29.5 ശതമാനം വെൽത്ത് മാത്രമാണുള്ളത്. ആദ്യ പത്ത് ശതമാനത്തിന്റെ പക്കൽ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്റെ പക്കൽ 33 ശതമാനം ആസ്തിയുമാണ് ഉള്ളത്.

ഇന്ത്യാക്കാരുടെ ശരാശരി സമ്പത്ത് 4300 യൂറോയാണ്. ഇടത്തരക്കാരുടെ ശരാശരി സമ്പത്ത് 26400 യൂറോയാണ്, അല്ലെങ്കിൽ 723930 രൂപ. ആദ്യ പത്ത് ശതമാനത്തിന്റെ ശരാശരി സമ്പത്ത് 231300 യൂറോയോ അല്ലെങ്കിൽ 6354070 രൂപയാണ്. ആദ്യ ഒരു ശതമാനത്തിന്റെ ശരാശരി സമ്പത്ത് 61 ലക്ഷം യൂറോയോ   32449360 രൂപയോ ആണ്.

click me!