Asianet News MalayalamAsianet News Malayalam

പാലിന്റെ ഡിമാൻഡ് കൂടും, കയറ്റുമതി ഉയരും; അഞ്ച് വർഷംകൊണ്ട് 2 മടങ്ങ് വളർച്ച

രാജ്യത്തെ ക്ഷീരമേഖലയിൽ രണ്ട് മടങ്ങ് വളർച്ച ഉണ്ടാകും. പാലിന്റെയും മറ്റ് പാലുൽപ്പന്നങ്ങളുടെയും ഉൽപ്പാദനം വർദ്ധിക്കും 

size of the Indian dairy market is estimated to jump over two fold
Author
First Published Sep 14, 2022, 2:09 PM IST

ദില്ലി: രാജ്യത്തെ പാൽ ഉല്പാദന വിപണി 2027 ഓടെ രണ്ട് മടങ്ങ് വർധിച്ച് 30 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നതായി ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ മീനേഷ് ഷാ. പാലിന്റെയും മറ്റ് പാലുൽപ്പന്നങ്ങളുടെയും ഉൽപ്പാദനം വർധിക്കുന്നതിനൊപ്പം ഈ വളർച്ച നേടാനാകുമെന്ന് ഷാ കൂട്ടിച്ചേർത്തു

Read Also: ഹോം ലോൺ എങ്ങനെ എളുപ്പത്തിൽ ലഭിക്കും? ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കൂ

2021ൽ ഇന്ത്യൻ ഡയറി വിപണിയുടെ വലുപ്പം 13 ട്രില്യൺ രൂപയായിരുന്നെന്നും 2027ൽ ഇത് 30 ട്രില്യൺ രൂപയിലെത്തുമെന്നും ഷാ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ (എഫ്ടിഎ) ഒപ്പുവെക്കുമ്പോൾ 8 കോടി ക്ഷീരകർഷകരുടെ താൽപ്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 8 കോടി കർഷകർ ക്ഷീരമേഖലയിൽ നിന്ന് വരുമാനം നേടുന്നുവെന്ന് ഷാ പറഞ്ഞു. ഇന്ത്യൻ ക്ഷീരകർഷകർക്ക് ദോഷകരമായ ഒരു തീരുമാനവും എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ പാൽ ഉൽപ്പാദനം മൂന്നിരട്ടിയായി 628 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അമുൽ ബ്രാൻഡിന് കീഴിൽ പാൽ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ ആർ എസ് സോധി പറഞ്ഞു. 

2021ൽ 210 ദശലക്ഷം ടണ്ണായിരുന്നു രാജ്യത്തിന്റെ പാൽ ഉൽപ്പാദനം. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയിലെ പാൽ ഉൽപ്പാദനം 4.5 ശതമാനത്തിൽ നിന്നും  628 ദശലക്ഷം ടണ്ണിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള പാൽ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ പങ്ക് ഇപ്പോൾ 23 ശതമാനമാണ്,  അടുത്ത 25 വർഷത്തിനുള്ളിൽ ഇരട്ടിയായി 45 ശതമാനമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.

Read Also: വിളച്ചിലെടുത്താൽ പണി പോകും; രണ്ടു വള്ളത്തിൽ കാലിടേണ്ട എന്ന് ഇൻഫോസിസ്

അടുത്ത 25 വർഷത്തിനുള്ളിൽ പാലിന്റെ ആവശ്യം 517 ദശലക്ഷം ടണ്ണായി ഉയരുമെന്നും 111 ദശലക്ഷം ടൺ കയറ്റുമതി മിച്ചം വരുമെന്നും സോധി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios