ഇന്ത്യയിൽ പരസ്യവിപണിയിലെ 2022 ശുഭ വർഷം: കുതിച്ചുയരുമെന്ന് പ്രതീക്ഷ

Published : Jul 14, 2022, 10:33 PM IST
ഇന്ത്യയിൽ പരസ്യവിപണിയിലെ 2022 ശുഭ വർഷം: കുതിച്ചുയരുമെന്ന് പ്രതീക്ഷ

Synopsis

ഇന്ത്യയിൽ പരസ്യവിപണി ഈ വർഷം കുതിച്ചുയരും എന്ന് വിലയിരുത്തൽ. 

ഇന്ത്യയിൽ പരസ്യവിപണി ഈ വർഷം കുതിച്ചുയരും എന്ന് വിലയിരുത്തൽ. അടുത്ത രണ്ടുവർഷവും ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരും. (Dentsu) ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യൻ പരസ്യവിപണി 2022 ൽ 16% വളരും. 

2023 ൽ 15.2 ശതമാനവും 2024 ൽ 15.7 ശതമാനവും വളർച്ച നേടും. 2021 9.6 ബില്യൺ ഡോളറാണ് പരസ്യവിപണിയുടെ വലിപ്പം. 2022 ഇത് 11 ബില്യൺ ഡോളർ ആകും. കൊവിഡ് പ്രതിസന്ധിയുടെ തിരിച്ചടി ഉണ്ടായിട്ടും 2021 ൽ 22 ശതമാനമായിരുന്നു വളർച്ച. ചൈനയിലെ പരസ്യ വിപണി 2023 ൽ നാല് ശതമാനവും 2024 5.4 ശതമാനവും വളർച്ച നേടുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2022 ൽ എത്ര വളർച്ച ഉണ്ടാകുമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നില്ല.

Read more: രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ, 80 ലേക്ക് ദൂരം വെറും 9 പൈസ മാത്രം

ആഗോളതലത്തിലെ പരസ്യവിപണി 2022 ൽ 8.7 ശതമാനം വളർച്ചയാണ് നേടുക. 2023 ൽ 5.4 ശതമാനം വളർച്ച മാത്രമേ കൈവരിക്കൂ. 2024 ൽ 5.1 ശതമാനമായിരിക്കും വളർച്ച.  ഇന്ത്യയിൽ 2022 ൽ പരസ്യവിപണിയുടെ 33.4 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ആയിരിക്കും. ടെലിവിഷൻ പ്ലാറ്റ്ഫോമുകൾ 41.8 ശതമാനവും ആയി പരസ്യ വിപണിയുടെ സിംഹഭാഗവും കൈയടക്കും.

Read more : തുണിത്തരങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിന് നികുതി ഇളവ് തുടരും , കാലാവധി നീട്ടി

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ഇന്ത്യയിലടക്കം സ്ഥിതിയാകെ മാറും! അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല, ജീവൻരക്ഷാ മരുന്നുകളുടെ വിലയും വർദ്ധിച്ചേക്കാം