IOC partners with Dabur : ഗ്യാസിനൊപ്പം ഇനി ഡാബർ ഉൽപ്പന്നങ്ങളും വീട്ടുപടിക്കലെത്തും

Published : Feb 24, 2022, 09:38 PM ISTUpdated : Mar 01, 2022, 09:21 AM IST
IOC partners with Dabur : ഗ്യാസിനൊപ്പം ഇനി ഡാബർ ഉൽപ്പന്നങ്ങളും വീട്ടുപടിക്കലെത്തും

Synopsis

ബുധനാഴ്ച പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ കമ്പനികൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എൽപിജിക്ക് 14 കോടി ഉപഭോക്താക്കൾ ആണുള്ളത്

ദില്ലി: എഫ്എംസിജി സെക്ടറിലെ പ്രമുഖ കമ്പനിയായ ഡാബറിന്റെ റീട്ടെയിൽ ബിസിനസിൽ പങ്കാളികളാവാൻ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീരുമാനിച്ചു. ഇത് പ്രകാരം ഐ ഒ സി ഉപഭോക്താക്കൾക്ക് ഗ്യാസുമായി വരുന്ന ഏജൻസി ജീവനക്കാരുടെ പകൽ ഇനിമുതൽ ഡാബർ ഉൽപ്പന്നങ്ങളും ഉണ്ടായിരിക്കും. ഇതിലൂടെ കോടിക്കണക്കിന് വീടുകളിലേക്ക് താങ്കളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് എത്തിക്കാം എന്നാണ് ഡാബർ കണക്കുകൂട്ടുന്നത്.

 ബുധനാഴ്ച പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ കമ്പനികൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എൽപിജിക്ക് 14 കോടി ഉപഭോക്താക്കൾ ആണുള്ളത്. ഇത്രയും വീടുകളിലേക്ക് ഡാബർ ഇന്ത്യയ്ക്ക് നേരിട്ട് എത്തിച്ചേരാനാകും എന്നുള്ളതാണ് ഈ കരാറിനെ പ്രധാനസവിശേഷത. ഇത് റീട്ടെയിൽ രംഗത്ത് കൂടുതൽ ശക്തി നേടാൻ തങ്ങളെ സഹായിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

 ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എൽപിജി വിതരണക്കാർ പുതിയ കരാറിന്റെ ഭാഗമായി ഡാബർ ഇന്ത്യയുടെ റീട്ടെയിൽ ബിസിനസ് പാർട്ണർമാർ ആകും. ഇന്ന് ദേശീയ ഓഹരിവിപണിയിൽ ഡാബർ ഇന്ത്യയുടെ ഓഹരികൾ നേരിയ ഇടിവോടെ 544 രൂപയിലാണ് ക്ലോസ് ചെയ്തത്. എയർഇന്ത്യയുടെ ഓഹരിമൂല്യം 117.40 രൂപയായിരുന്നു.

 രാജ്യത്തെമ്പാടും വ്യാപിച്ചു കിടക്കുന്ന വലിയൊരു ശൃംഖലയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. പൊതുമേഖലാ സ്ഥാപനമായ ഐഒസിക്ക്‌ രാജ്യമാകെ 12750 ഡിസ്ട്രിബ്യൂട്ടർമാരുണ്ട്. ഡെലിവറിക്ക് മാത്രം 90000 ത്തിലധികം  പേരാണ് ജോലി ചെയ്യുന്നത്. 14.3 കോടി വീടുകളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എൽപിജി വാങ്ങിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ