അദാനിയുടെ നീക്കം ചോര്‍ത്തി ഓഹരി വ്യാപാരം, ഗൗതം അദാനിയുടെ അനന്തരവനെതിരെ സെബി

Published : May 02, 2025, 04:03 PM IST
അദാനിയുടെ നീക്കം ചോര്‍ത്തി ഓഹരി വ്യാപാരം, ഗൗതം അദാനിയുടെ അനന്തരവനെതിരെ സെബി

Synopsis

ഒരു കമ്പനിയുടെ വികസനത്തെക്കുറിച്ചോ അതിന്‍റെ ഉള്ളിലുള്ള പ്രശ്നങ്ങളെക്കുറിച്ചോ നേരത്തെ അറിയാന്‍ കഴിഞ്ഞാല്‍ ആ കമ്പനിയുടെ ഓഹരിവില കൂടുമോ കുറയുമോ എന്നറിയാന്‍ സാധിക്കും

ദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ പ്രണവ് അദാനി ഇന്‍സൈഡര്‍ ട്രേഡിംഗ് തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് സെബി. ഒരു കമ്പനിയുടെ വികസനത്തെക്കുറിച്ചോ അതിന്‍റെ ഉള്ളിലുള്ള പ്രശ്നങ്ങളെക്കുറിച്ചോ നേരത്തെ അറിയാന്‍ കഴിഞ്ഞാല്‍ ആ കമ്പനിയുടെ ഓഹരിവില കൂടുമോ കുറയുമോ എന്നറിയാന്‍ സാധിക്കും. പൊതുജനങ്ങള്‍ക്കു ലഭ്യമാകാത്ത ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ചു കമ്പനിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഉള്ളവര്‍ ഓഹരികള്‍ വാങ്ങികൂട്ടുന്നതിനെയാണ് ഇന്‍സൈഡര്‍  ട്രേഡിംഗ് എന്നു പറയുന്നത്. അദാനി ഗ്രീന്‍ 2021-ല്‍ സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള എസ്ബി എനര്‍ജി ഹോള്‍ഡിംഗ്സ് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ്  പ്രണവ് അദാനി തന്‍റെ ഭാര്യാസഹോദരനുമായി പങ്കുവെച്ചതായി സെബി ആരോപിച്ചു. പ്രണവ് അദാനി 'എസ്ബി എനര്‍ജി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട  വില നിര്‍ണായക വിവരങ്ങള്‍തന്‍റെ സഹോദരീഭര്‍ത്താവ് ആയ കുനാല്‍ ഷായ്ക്ക് കൈമാറി' എന്നും 2021-ല്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സെബി രേഖയില്‍ പറയുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങളിലൂടെ കുനാല്‍ ഷായും സഹോദരന്‍ നൃപാല്‍ ഷായും അദാനി ഗ്രീനിന്‍റെ ഓഹരികളില്‍ വ്യാപാരം നടത്തി 90 ലക്ഷം രൂപയുടെ 'അനധികൃത ലാഭം' നേടിയെന്ന് സെബിയുടെ രേഖകളില്‍ പറയുന്നു. ഇവരുടെ കോള്‍ റെക്കോര്‍ഡുകളും വ്യാപാര രീതികളും അന്വേഷണത്തില്‍ പരിശോധിച്ചു. എന്നാല്‍ ഇത്തരം ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് ഷാ സഹോദരന്മാര്‍  പ്രസ്താവനയില്‍ പറഞ്ഞു. ആഗോള വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്.

റോയിട്ടേഴ്സിന് അയച്ച  മറുപടിയില്‍, 'ആരോപണങ്ങള്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാതെ, വിഷയം അവസാനിപ്പിക്കാന്‍' താന്‍ ശ്രമിക്കുന്നുണ്ടെന്നും 'താന്‍ ഒരു സെക്യൂരിറ്റീസ് നിയമവും ലംഘിച്ചിട്ടില്ല' എന്നും പ്രണവ് അദാനി പറഞ്ഞു. 2021 മെയ് 17 ന് 3.5 ബില്യണ്‍ ഡോളറിന്‍റെ മൂല്യത്തില്‍ അദാനി ഗ്രീന്‍ എസ്ബി എനര്‍ജി ഏറ്റെടുത്തത് ഇന്ത്യയിലെ ഇതുവരെയുള്ള പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ്.2021 മെയ് 16 ന് കരാര്‍ അന്തിമമാകുന്നതിന് രണ്ട്-മൂന്ന് ദിവസം മുമ്പാണ് പ്രണവ് അദാനിഏറ്റെടുക്കലിനെക്കുറിച്ച് അറിഞ്ഞതെന്നും സെബി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം