തയ്യാറെടുക്കുന്നത് 18 രാജ്യങ്ങൾ; ആഗോള കറൻസിയാകാൻ ഇന്ത്യൻ രൂപ

Published : Apr 10, 2023, 01:31 PM IST
തയ്യാറെടുക്കുന്നത് 18 രാജ്യങ്ങൾ; ആഗോള കറൻസിയാകാൻ ഇന്ത്യൻ രൂപ

Synopsis

ഡോളറിനു പകരം ഇന്ത്യൻ രൂപ! ഫോറിൻ ട്രേഡ് പോളിസിയിലെ മാറ്റങ്ങളെ  മികച്ച അവസരമാക്കി മാറ്റുന്നു. വ്യാപാരത്തിന് തയ്യാറെടുത്ത് 18 രാജ്യങ്ങൾ

ദില്ലി: ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്.  ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

ജർമ്മനി, കെനിയ, ശ്രീലങ്ക, സിംഗപ്പൂർ, യുകെ തുടങ്ങി 18 രാജ്യങ്ങൾക്ക് രൂപയിൽ ഇടപാട് നടത്താൻ സെൻട്രൽ ബാങ്കായ ആർബിഐ അനുമതി നൽകിയിട്ടുണ്ട്. ഈ പണം ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാനും ഇന്ത്യയിൽ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാനും ഈ രാജ്യങ്ങൾ ഉപയോഗിക്കും. ഇത് വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ചെലവ് കുറയ്ക്കുകയും വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യും.

 ALSO READ: ഇന്ത്യൻ തീരം വിട്ടത് 85,000 കോടിയുടെ മൊബൈൽ ഫോണുകള്‍; റെക്കോർഡിട്ട് സ്മാർട്ട്ഫോൺ കയറ്റുമതി

ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കുകയും ചെയ്യും. ചരക്ക് വ്യാപാര കമ്മി 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ 233 ബില്യൺ ഡോളറായിരുന്നു. കൂടുതൽ രാജ്യങ്ങൾ രൂപയിൽ വ്യാപാരം ചെയ്യാൻ തയ്യാറായതിനാൽ ഇന്ത്യക്ക് കൂടുതൽ കയറ്റുമതി ചെയ്യാൻ കഴിയും. ഇത് നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കും.

എന്താണ് വോസ്ട്രോ അക്കൗണ്ടുകൾ

നിയുക്ത രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള പ്രത്യേക രൂപ അക്കൗണ്ടുകളെ വോസ്ട്രോ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നു. ഈ വർഷം ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ഡോളറിന്റെ കുറവുള്ള രാജ്യങ്ങളെ രൂപ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്. ഈ സംവിധാനത്തിന് കീഴിൽ, ഇറക്കുമതിയും കയറ്റുമതിയും രൂപയിലായിരിക്കും നടക്കുക.  

ALSO READ : ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി

മാർച്ച് 14 ന് പാർലമെന്റിൽ അവതരിപ്പിച്ച ഡാറ്റ പ്രകാരം, 18 രാജ്യങ്ങളിൽ നിന്നുള്ള കറസ്പോണ്ടന്റ് ബാങ്കുകളുടെ പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ടുകൾ (എസ്ആർവിഎ) തുറക്കുന്നതിന് 60 കേസുകളിൽ ആഭ്യന്തര, വിദേശ അംഗീകൃത ഡീലർ ബാങ്കുകളെ ആർബിഐ അംഗീകരിച്ചിട്ടുണ്ട്. ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുണൈറ്റഡ് കിംഗ്ഡം എന്നിവ ഇതിൽ ഉൾപ്പെടുന്നു 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം