ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം: ഇനി പണം പിൻവലിക്കൽ സെക്കൻഡുകൾക്കുള്ളിൽ

Published : Sep 08, 2023, 02:35 PM IST
ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം: ഇനി പണം പിൻവലിക്കൽ സെക്കൻഡുകൾക്കുള്ളിൽ

Synopsis

ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ പണം പിൻവലിക്കാം. ഏതൊക്കെ ആപ്പുകളില്‍ ലഭ്യമാകുമെന്ന് അറിയാം

ദില്ലി: രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ പണം പിൻവലിക്കാം. 

2016-ൽ, പണരഹിത ഇടപാടുകളെ പരിവർത്തനം ചെയ്യുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിനെ ഇന്ത്യ സ്വാഗതം ചെയ്തത്. ഇന്ന്, നൂറ് ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള രാജ്യത്തെ അതിവേഗം വളരുന്ന പേയ്‌മെന്റ് രീതിയാണ് യുപിഐ. 

ALSO READ: കുതിര വളർത്തുകാരന്റെ മകൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ ഫാർമ കമ്പനി ഉടമ; ആസ്തി ഇതാണ്

യൂപിഐ എടിഎം എത്തുന്നതോടുകൂടി രാജ്യത്തെ എടിഎം സംവിധാനങ്ങളിൽ വിപ്ലവം തന്നെയുണ്ടാകും. യുപിഐ പിൻ മാത്രം ഉപയോഗിച്ച് പണം  പിൻവലിക്കാൻ കഴിയുന്നതോടുകൂടി എടിഎം  കൂടുതൽ ജനകീയമാകും. 

യുപിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതി എങ്ങനെയാണെന്നുള്ള വീഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പങ്കുവെച്ചിരുന്നു.  ഫിന്‍ടെക് ഇന്‍ഫ്‌ളുവന്‍സര്‍ രവിസുതഞ്ജനിയാണ് വിഡിയോയിൽ പണം പിന്‍വലിക്കുന്ന രീതി പരിചയപ്പെടുത്തുന്നത്. രാജ്യത്തിനായുള്ള  നൂതനമായ ഫീച്ചര്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.

എൻസിആർ കോർപ്പറേഷനുമായി സഹകരിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത എടിഎം "ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം" ആണ് 

ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്

വീഡിയോയിൽ, യുപിഎ എടിഎമ്മിൽ കാർഡ്‌ലെസ്സ് ക്യാഷ് ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നതും തുടർന്ന് ദൃശ്യമാകുന്ന ക്യൂ ആർ കോഡ് യുപിഎ  ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുന്നതും കാണാം. ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത ശേഷം യുപിഐ പിൻ നൽകി പണം പിൻവലിക്കാം. 

നിലവിൽ, BHIM യുപിഐ ആപ്പ് മാത്രമേ ഈ ഫീച്ചറിനെ പിന്തുണയ്‌ക്കുന്നുള്ളൂ, ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്
നാണംകെട്ട് പാകിസ്ഥാന്‍; നിലനില്‍പ്പിനായി ദേശീയ വിമാനക്കമ്പനിയും വില്‍ക്കുന്നു! വാങ്ങാന്‍ സൈന്യത്തിന്റെ കമ്പനിയും