വൻ കുതിപ്പുമായി ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി

Published : Apr 21, 2022, 05:09 PM IST
വൻ കുതിപ്പുമായി ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി

Synopsis

ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതിയിൽ വൻ വളർച്ചയെന്ന് കേന്ദ്ര സർക്കാർ. 

ദില്ലി: ഇന്ത്യയുടെ ബസുമതി ഇതര അരി (non-basmati rice) കയറ്റുമതിയിൽ വൻ വളർച്ചയെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി 2013-14ലെ 2.92 ബില്യൺ ഡോളറിൽ നിന്ന് 2021-22ൽ 6.11 ബില്യൺ ഡോളറായി ഉയർന്നതായി വാണിജ്യ മന്ത്രാലയം (Ministry of Commerce & Industry) ബുധനാഴ്ച അറിയിച്ചു.  109 ശതമാനം വളർച്ചയാണ് ഇന്ത്യ കൈവരിച്ചത് എന്നാണ് കേന്ദ്രം നൽകുന്ന കണക്ക് സൂചിപ്പിക്കുന്നത്. 2021-22ൽ 150 രാജ്യങ്ങളിലേക്കാണ് ഇന്ത്യ അരി കയറ്റുമതി ചെയ്തതായും ഡിജിസിഐഎസ്‌ കണക്ക് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള ബസ്മതി ഇതര അരി കയറ്റുമതി 2019-20 ൽ 2015 ദശലക്ഷം ഡോളറായിരുന്നുവെന്നാണ് ഡിജിസിഐഎസ് കണക്ക്. ഇത് 2020-21ൽ 4799 ദശലക്ഷം ഡോളറായി ഉയർന്നു. 2021-22ൽ 27% വളർച്ച രേഖപ്പെടുത്തി. ബസുമതി ഇതര അരിയുടെ കയറ്റുമതി എല്ലാ കാർഷികോൽപ്പന്നങ്ങളിലും ഏറ്റവും കൂടുതൽ വിദേശ നാണ്യ വരുമാനം നേടി (6115 ദശലക്ഷം ഡോളർ).

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും മൂല്യ ശൃംഖലയുടെ വികസനത്തിനും അരി കയറ്റുമതിക്കായി പുതിയ രാജ്യങ്ങളിൽ അവസരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളും, അരി കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമായി.

2021-22 ലെ രണ്ടാമത് അഡ്വാൻസ് എസ്റ്റിമേറ്റ് പ്രകാരം, 2021-22 ലെ അരിയുടെ മൊത്തം ഉൽപ്പാദനം 127.93 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു. ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഉൽപ്പാദനമായ 116.44 ദശലക്ഷം ടണ്ണിനേക്കാൾ 11.49 ദശലക്ഷം ടൺ കൂടുതലാണ്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമാണ് ഇന്ത്യ.

PREV
Read more Articles on
click me!

Recommended Stories

ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി
ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ