ഇന്ത്യയിലെ അതിസമ്പന്ന ക്ലബിലേക്ക് പുതിയ മെമ്പര്‍ഷിപ്പ്; ആ ഒന്‍പത് പേര്‍ ഇവര്‍

By Web TeamFirst Published Oct 9, 2020, 11:35 PM IST
Highlights

അതിസമ്പന്ന പട്ടികയില്‍ പകുതിയോളം പേരുടെയും ആസ്തി കൊവിഡ് കാലത്ത് അടക്കം വര്‍ധിച്ചു. മുകേഷ് അംബാനി 13ാം വട്ടവും ഒന്നാം സ്ഥാനം നിലനിര്‍ത്തി.
 

ദില്ലി: ഫോര്‍ബ്‌സ് മാഗസിന്‍ തയ്യാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ നൂറ് പേരില്‍ ഇക്കുറി ആദ്യമായി ഇടംപിടിച്ചത് ഒന്‍പത് പേര്‍. ഇന്നലെയാണ് ഫോര്‍ബ്‌സ് പുതിയ നൂറ് അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. 

ഇതില്‍ ഇന്‍ഫോ എഡ്ജ് ഇന്ത്യ സഹ സ്ഥാപകന്‍ സഞ്ജീവ് ബിക്ചന്ദ്‌നി, സെറോദ ബ്രോകിങ് സ്ഥാപകരും സഹോദരങ്ങളുമായ നിതിന്‍ കാമത്ത്, നിഖില്‍ കാമത്ത്, വിനാതി ഓര്‍ഗാനിക്‌സ് സ്ഥാപകന്‍ വിനോദ് സറഫ്, എസ്ആര്‍എഫ് തലവന്‍ അരുണ്‍ ഭരത് റാം, ആര്‍തി ഇന്റസ്ട്രീസിന്റെ ഉടമകളും സഹോദരങ്ങളുമായ ചന്ദ്രകാന്ത് ഗോഗ്രി, രാജേന്ദ്ര ഗോഗ്രി എന്നിവരാണ്. ഇവര്‍ക്ക് പുറമെ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലാക്‌സോ ഫുട്വെയേര്‍സ് ഉടമകളായ രമേഷ് കുമാര്‍, മുകന്ദ് ലാല്‍ ദുവ, ഹാട്‌സണ്‍ ആഗ്രോ ഉടമ ആര്‍ജി ചന്ദ്രമോഹന്‍, ഐപിസിഎ ലബോറട്ടറീസിന്റെ പ്രേംചന്ദ്ര് ഗോധ, ജിആര്‍ടി ജ്വല്ലറി ശൃംഖലയുടെ ജി രാജേന്ദ്രന്‍ എന്നിവരാണ് ഇവര്‍.

അതിസമ്പന്ന പട്ടികയില്‍ പകുതിയോളം പേരുടെയും ആസ്തി കൊവിഡ് കാലത്ത് അടക്കം വര്‍ധിച്ചു. മുകേഷ് അംബാനി 13ാം വട്ടവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 88.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 73 ശതമാനം വളര്‍ച്ചയാണ് അംബാനി മാത്രം നേടിയത്. ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 25.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് അദ്ദേഹത്തിന്. ശിവ് നഡാര്‍ മൂന്ന് സ്ഥാനം കയറി മൂന്നാം സ്ഥാനത്തെത്തി, ആസ്തി 20.4 ബില്യണ്‍ ഡോളറാണ്.

click me!