വാട്ട്‌സ്ആപ്പ് വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻഡിഗോ

Published : Jun 27, 2024, 03:23 PM IST
 വാട്ട്‌സ്ആപ്പ് വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻഡിഗോ

Synopsis

വിമാനയാത്ര ചെയ്യാനുള്ള ആദ്യ ഘട്ടങ്ങൾ ലളിതമാക്കാനും എളുപ്പമാക്കാനുമാണ് ഈ ഫീച്ചറിന്റെ ഉദ്ദേശമെന്ന് ഇൻഡിഗോ അറിയിച്ചു.

മുംബൈ: ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ എളുപ്പ മാർഗം അവതരിപ്പിച്ച്  ഇന്ത്യയിലെ മുൻനിര കാരിയറായ ഇൻഡിഗോ. വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് ഇൻഡിഗോ വിമാനങ്ങൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് എയർലൈൻ വ്യക്തമാക്കി. ഗൂഗിളിൻ്റെ റിയാഫി സാങ്കേതികവിദ്യയുമായി സഹകരിച്ചാണ് ഈ ഫീച്ചർ വികസിപ്പിച്ചിരിക്കുന്നത്. പോർട്ടബിൾ ഡിജിറ്റൽ ട്രാവൽ ഏജൻസിയായി ഇത് പ്രവർത്തിക്കും. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുക, ചെക്ക്-ഇന്നുകളിൽ സഹായിക്കുക, ബോർഡിംഗ് പാസുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, യാത്രയെക്കുറിച്ചോ ഫ്ലൈറ്റുകളെക്കുറിച്ചോ ഉള്ള ഇടയ്ക്കിടെയുള്ള അന്വേഷണങ്ങളോട് പ്രതികരിക്കുക എന്നിങ്ങനെയുള്ള വിപുലമായ സേവനങ്ങൾ ഈ ഫീച്ചർ നൽകുമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. 

വിമാനയാത്ര ചെയ്യാനുള്ള ആദ്യ ഘട്ടങ്ങൾ ലളിതമാക്കാനും എളുപ്പമാക്കാനുമാണ് ഈ ഫീച്ചറിന്റെ ഉദ്ദേശമെന്ന്  എയർലൈൻ അറിയിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ ഫ്ലൈറ്റ് സംബന്ധമായ  എല്ലാ ആവശ്യങ്ങളും ലോഞ്ചിൽ എത്താതെ തന്നെ കൈകാര്യം ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിലും സേവനം ഉപയോഗിക്കാം.

ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം

- ഉപഭോക്താക്കൾക്ക് +91 7065145858 എന്ന നമ്പറിലേക്ക് "ഹായ്" എന്ന വാട്ട്‌സ്ആപ്പ് സന്ദേശം അയയ്ക്കാം.

- ഇതിനു മറുപടിയായി കുറച്ച് ഓപ്‌ഷൻസ് ലഭിക്കും.

- ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്, വെബ് ചെക്ക്-ഇൻ, ബോർഡിംഗ് പാസുകൾ, ഫ്ലൈറ്റ് സ്റ്റാറ്റസ് എന്നിവ ഉൾപ്പെടെയുള്ള വിവിധ ഓപ്ഷനുകൾ ആണ് പ്രദർശിപ്പിക്കുക.

- 'ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുക' എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് മറുപടി നൽകുക.

- പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരേണ്ട സ്ഥലം, തീയതി, സമയം എന്നിവ  അന്വേഷിക്കും.

- എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം, ഫ്ലൈറ്റ് ഏതൊക്കെയെന്നുള്ളത് പ്രദർശിപ്പിക്കും.

- അനുയോജ്യമായ ഒരു ഫ്ലൈറ്റ് തിരഞ്ഞെടുത്ത് തുടരുക.

- ഓൺലൈൻ പേയ്‌മെൻ്റ് പൂർത്തിയാക്കിക്കഴിഞ്ഞാൽ ടിക്കറ്റ് ലഭിക്കും

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ വരെയുള്ള മൂന്ന് മാസം കൊണ്ട് നേടിയത് 374.32 കോടി, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അറ്റാദായമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്
അമേരിക്കന്‍ വിസ: പാകിസ്താനും ബംഗ്ലാദേശിനും പൂട്ടുവീണു; ഇന്ത്യയ്ക്ക് 'ഫുള്‍ പവര്‍'