പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് കനത്ത തിരിച്ചടി: ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഇൻഡിഗോ, വർധനവ് നാളെ മുതൽ

Published : Oct 05, 2026, 02:58 PM ISTUpdated : Oct 05, 2026, 04:14 PM IST
IndiGO Flight

Synopsis

ഇന്ധനവില വർധനവിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ യാത്രാ നിരക്ക് കുത്തനെ കൂട്ടി ഇൻഡിഗോ എയർലൈൻസ്. ആഭ്യന്തര യാത്രകൾക്ക് 1300 രൂപ വരെയും അന്താരാഷ്ട്ര യാത്രകൾക്ക് 10,000 രൂപ വരെയുമാണ് ഇന്ധന സർചാർജ് ഇനത്തിൽ വർധിപ്പിച്ചത്. ഉത്സവ സീസണിലെ ഈ നിരക്ക് വർധനവ് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും.

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ആഭ്യന്തര രാജ്യാന്തര വിമാന യാത്ര നിരക്ക് കൂട്ടി. ആഭ്യന്തര യാത്രകൾക്ക് 100 മുതൽ 350 രൂപ വരെയാണ് വർധന. ഇന്ന് അർധരാത്രിമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വിമാന ഇന്ധന വില കുതിച്ചുയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കി. ആഭ്യന്തര സര്‍വീസുകളില്‍ യാത്രാദൂരത്തിന് അനുസരിച്ചാണ് നിരക്ക് കൂട്ടിയത്. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതല്‍ 1000 കിലോമീറ്റര്‍ വരെ 600 രൂപയുമാണ് പുതുക്കിയ ചാര്‍ജ്.

2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപയും ഇന്ധന ചാര്‍ജായി നല്‍കണം. നേരത്തെ ഇത് യഥാക്രമം 275 ഉം 400 ഉം 950 ഉം ആയിരുന്നു. ഇന്ത്യയിൽ ലിറ്ററിന് 137 രൂപയാണ് വിമാന ഇന്ധന വില. ഒക്ടോബറിൽ ഇന്ധന വില 16 രൂപ കൂട്ടിയിരുന്നു. പത്തുവർഷത്തിനിടെയുളള ഏറ്റവും ഉയർന്ന നിരക്കാണ് വിമാന ഇന്ധനത്തിനായി കമ്പനികൾ ചെലവഴിക്കുന്നതെന്ന് ഇൻഡിഗോ ചൂണ്ടിക്കാട്ടി.

സമാനമായി രാജ്യാന്തര യാത്രകൾക്ക് റൂട്ടിനും ദൂരത്തിനും അനുസരിച്ച് 1000 രൂപ മുതല്‍ 10000 രൂപ വരെയായി സ്ലാബുകളിൽ വർധനവുണ്ടായിട്ടുണ്ട്. സാർക്ക് രാജ്യങ്ങളിലേക്കുള്ള 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 500 രൂപയും, അതിനു മുകളിലുള്ള ദൂരത്തിന് 1,000 രൂപയുമാണ് സർചാർജ്. മലയാളി പ്രവാസികൾ ഏറെയുള്ള മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, വടക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് 5,500 രൂപയും, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 6,000 രൂപയും അധികം ഈടാക്കും. യൂറോപ്പിലേക്കുള്ള ദീർഘദൂര സർവീസുകൾക്കാണ് ഏറ്റവും ഉയർന്ന തുകയായ 10,000 രൂപ സർചാർജ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിമാന ഇന്ധനവിലയിൽ 14 ശതമാനത്തിലധികം വർധനവുണ്ടായെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിലേക്കാണ് എടിഎഫ് വില എത്തി നിൽക്കുന്നതെന്നും ഇൻഡിഗോ വ്യക്തമാക്കി. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു പങ്കും ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത് എന്നതിനാൽ, നിലവിലെ വിലവർധനവ് കമ്പനിയുടെ സാമ്പത്തിക ഘടനയെയും ദൈനംദിന സർവീസുകളെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് സർചാർജ് ഏർപ്പെടുത്താൻ നിർബന്ധിതരായതെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇൻഡിഗോ നിരക്ക് വർധിപ്പിച്ചതോടെ മറ്റ് വിമാനക്കമ്പനികളും വൈകാതെ സമാനമായ തീരുമാനത്തിലേക്ക് നീങ്ങിയേക്കാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ ആശുപത്രികളില്‍ ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം; ചികില്‍സാ ചെലവ് കൂട്ടുന്നെന്ന് ആരോപണം
കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ? ആർബിഐയുടെ മൂന്ന് ദിവസത്തെ ധനനയ അവലോകന യോഗം ഇന്ന് മുതൽ