CNG price hike today: പെട്രോളിനും ഡീസലിനും പിറകെ വെച്ച് പിടിച്ച് സിഎൻജി; 2 രൂപ വീണ്ടും വർധിച്ചു

Published : May 21, 2022, 12:46 PM ISTUpdated : May 21, 2022, 12:55 PM IST
CNG price hike today: പെട്രോളിനും ഡീസലിനും പിറകെ വെച്ച് പിടിച്ച് സിഎൻജി; 2 രൂപ വീണ്ടും വർധിച്ചു

Synopsis

രണ്ട് മാസത്തിനിടെ 13-ാമത്തെ വർധനവാണ് ഇത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സിഎൻജി വില  60 ശതമാനം വർധിച്ചു

ദില്ലി : സാധാരണക്കാർക്ക് തിരിച്ചടിയായി ദില്ലിയിൽ സിഎൻജി (Compressed Natural Gas) വില വീണ്ടും വർധിച്ചു. കിലോയ്ക്ക് രണ്ട് രൂപയാണ് വർധിച്ചത്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (Indraprastha Gas Limited) ആണ് ദില്ലിയിലെ സിഎൻജി (CNG) വില വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ 13-ാമത്തെ വർധനവാണ് ഇത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സിഎൻജി വില  60 ശതമാനം വർധിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Read Also : Gold price today : മൂന്ന് ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധന; സ്വർണവില കുതിക്കുന്നു

രണ്ട് രൂപ വർധിച്ചതോടു കൂടി ദില്ലിയിൽ സിഎൻജി വില കിലോയ്ക്ക് 75.61 രൂപയായി. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ സിഎൻജി വില 78.17 രൂപയായും ഗുരുഗ്രാമിൽ  83.94 രൂപയായും വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കിലോ സിഎൻജിയ്ക്ക് 30.21 രൂപയാണ് വർധിച്ചത്. 

Read Also : Palm oil : ചൂടാറി പാചക എണ്ണ വില; ഇനി അടുക്കള ചെലവ് കുറയും
 

പ്രകൃതിവാതകത്തിന്റെ വില ആഗോളതലത്തില്‍ തന്നെ വര്‍ധിച്ചതാണ്  സിഎൻജിയുടെ വില കൂടാനുള്ള കാരണമെന്നും വില വർധനവ് നിയന്ത്രിക്കാൻ മാനേജ്‌മെന്റ് പ്രവർത്തന ചെലവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഐജിഎൽ ഗ്യാസ് വിതരണ കമ്പനിയുടെ  മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍  പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ദില്ലിയോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും സിഎൻജിയുടെ വില വർധിപ്പിക്കുമെന്ന് ഐജിഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) വില മാറ്റമില്ലാതെ തുടരുന്നു. 45.86 രൂപയാണ് പിഎൻജി വില. കേരളത്തിൽ സിഎൻജിയുടെ വില 82.59 രൂപയാണ് 

Read Alsio : Jet Airways : പറന്നുയരാൻ ജെറ്റ് എയർവേയസ് ; അനുമതി നൽകി ഡിജിസിഎ

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (IGL)

പ്രകൃതി വാതകം പാചക ആവശ്യങ്ങൾക്കായും വാഹന ഇന്ധനമായും വിതരണം ചെയ്യുന്ന കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്. പ്രകൃതി വാതക വിതരണം നാപ്പിലാക്കാൻ ദില്ലി സർക്കാരും ഗെയിൽ, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെയും സംയുക്ത സംരംഭമാണിത്. നിലവില്‍ ദില്ലിയിലും സമീപ നഗരങ്ങളിലുമാണ് ഐജിഎൽ പ്രവർത്തിക്കുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഐജിഎല്‍. 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ