നിക്ഷേപിക്കാം ഉയർന്ന പലിശയിൽ; നിരക്ക് ഉയർത്തി ഈ സ്വകാര്യ ബാങ്ക്

Published : Jan 20, 2023, 05:46 PM IST
നിക്ഷേപിക്കാം ഉയർന്ന പലിശയിൽ; നിരക്ക് ഉയർത്തി ഈ സ്വകാര്യ ബാങ്ക്

Synopsis

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പദ്ധതിയുണ്ടോ? നിരക്കുകൾ ഉയത്തിയിരിക്കുകയാണ് ഈ സ്വകാര്യമേഖല ബാങ്ക്. പുതുക്കിയ പലിശ നിരക്കുകൾ അറിയാം   

ദില്ലി: സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ഇൻഡസ്ഇൻഡ് ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023 ജനുവരി 19 മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കുകൾ പ്രകാരം ബാങ്ക് ഇപ്പോൾ സാദാരണ ജനങ്ങൾക്ക്  3.50 ശതമാനം മുതൽ 7.00 ശതമാനം  വരെയും മുതിർന്ന പൗരന്മാർക്ക് 4.00 ശതമാനം  മുതൽ 7.75 ശതമാനം വരെയും പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 

ഏഴ് ദിവസം മുതൽ ഒരു മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3.50 ശതമാനം പലിശനിരക്കും 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.ശതമാനം പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതൽ 60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും 61 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.60 ശതമാനം പലിശയും നൽകും. 91 മുതൽ 120 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.75 ശതമാനം പലിശ ലഭിക്കും. 121 മുതൽ 180 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ 5 ശതമാനം പലിശ ലഭിക്കും.  181 ദിവസം മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 5.75 ശതമാനം പലിശ നിരക്ക് നൽകുന്നു, 211 ദിവസം മുതൽ 269 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.80 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

270 ദിവസം മുതൽ 354 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 355 ദിവസം മുതൽ 364 ദിവസം വരെയുള്ള ഡെപ്പോസിറ്റ് കാലയളവിന് ബാങ്ക് ഇപ്പോൾ 6.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ ഒന്നര വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശയും ഒന്നര വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ളവയ്ക്ക് 7.25 ശതമാനം പലിശ നിരക്ക് ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 7.50 ശതമാനം പലിശയും  61 മാസത്തിൽ താഴെ വരെ കാലാവധിയുള്ളവയ്ക്ക് ഇൻഡസ്ഇൻഡ് ബാങ്ക് 7.25 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ