അമേരിക്കയിൽ പണപ്പെരുപ്പം 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ; ഉപഭോക്തൃ നിരക്കുകളിൽ വർധന

By Web TeamFirst Published Jun 11, 2021, 2:31 PM IST
Highlights

ഉപയോഗിച്ച കാറുകളുടെയും ട്രക്കുകളുടെയും വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 7.3 ശതമാനം ഉയർന്നു. 

ന്യൂയോർക്ക്: പകർച്ചവ്യാധി പ്രതിസന്ധികളിൽ നിന്നുള്ള യുഎസ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ശ്രമങ്ങൾക്കിടെ, പണപ്പെരുപ്പം ഏകദേശം 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി. ഉപഭോക്തൃ നിരക്കുകളിൽ മെയ് മാസത്തിൽ ഒരു വർഷം മുമ്പത്തെ സമാനകാലയളവിനെക്കാൾ അഞ്ച് ശതമാനം വർധന റിപ്പോർട്ട് ചെയ്തു. 

ഉപഭോക്തൃ വില സൂചികയിലെ കഴിഞ്ഞ മാസത്തെ വർധന 2008 ഓഗസ്റ്റിനുശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. ഭക്ഷണ- ഊർജ്ജ അസ്ഥിര വിഭാഗങ്ങളെ ഒഴിവാക്കുന്ന കോർ-പ്രൈസ് സൂചിക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 3.8 ശതമാനം ഉയർന്നു. 1992 1992 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. 

ഉപയോക്താക്കൾ അവരുടെ പല വാങ്ങലുകൾക്കും ഉയർന്ന നിരക്കാണ് നൽകുന്നത്, പ്രത്യേകിച്ച് വാഹനങ്ങൾ പോലുള്ള വലിയ നിരക്ക് വരുന്ന ഇനങ്ങൾ. ഉപയോഗിച്ച കാറുകളുടെയും ട്രക്കുകളുടെയും വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 7.3 ശതമാനം ഉയർന്നു, ഇത് മൊത്തം സൂചികയുടെ മൂന്നിലൊന്ന് വർദ്ധനവിന് കാരണമായി. ഫർണിച്ചർ, എയർലൈൻ നിരക്ക്, വസ്ത്രങ്ങൾ എന്നിവയുടെ സൂചികകളും മെയ് മാസത്തിൽ കുത്തനെ ഉയർന്നു.

പണപ്പെരുപ്പത്തിലും തൊഴിൽ വിപണി റിപ്പോർട്ടുകൾക്കിടയിലും ഓഹരികൾ ഉയർന്നു. മെയ് മാസത്തിൽ അവസാനിച്ച മൂന്ന് മാസ കാലയളവിൽ മൊത്തത്തിലുള്ള വില 9.7 ശതമാനം വാർഷിക നിരക്കിൽ ഉയർന്നു. മൊത്തത്തിലുള്ള വില കാലാനുസൃതമായി ക്രമീകരിച്ച 0.6 ശതമാനവും പ്രധാന വില 0.7 ശതമാനവും ഉയർന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!