വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനം നിരത്തിലിറങ്ങി, യൂറോപ്പിലാകെ പ്രതിഷേധം

Published : Oct 24, 2022, 10:15 PM IST
വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനം നിരത്തിലിറങ്ങി, യൂറോപ്പിലാകെ പ്രതിഷേധം

Synopsis

ദൈനംദിന ജീവിതം ദുസ്സഹമായ അതോടെ ജനം തെരുവിലേക്ക് ഇറങ്ങിയ സ്ഥിതിയാണ്. ഫ്രാൻസിൽ, റൊമാനിയയിൽ, ചെക്ക് റിപ്പബ്ലിക്കിൽ, ബ്രിട്ടനിൽ, ജർമനിയിൽ എന്നുവേണ്ട യൂറോപ്പിലെ സകല രാഷ്ട്രങ്ങളിലും പ്രതിഷേധം തന്നെ.

രൂക്ഷമായ വിലക്കയറ്റത്തെ തുടര്‍ന്ന്  പ്രതിഷേധത്തിന്‍റെ പിടിയിലമര്‍ന്ന് യൂറോപ്പ്. ദൈനംദിന ജീവിതം ദുസ്സഹമായ അതോടെ ജനം തെരുവിലേക്ക് ഇറങ്ങിയ സ്ഥിതിയാണ്. ഫ്രാൻസിൽ, റൊമാനിയയിൽ, ചെക്ക് റിപ്പബ്ലിക്കിൽ, ബ്രിട്ടനിൽ, ജർമനിയിൽ എന്നുവേണ്ട യൂറോപ്പിലെ സകല രാഷ്ട്രങ്ങളിലും പ്രതിഷേധം തന്നെ.

ഫ്രാൻസിൽ ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ഊർജ്ജ പ്രതിസന്ധി മറികടക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ചെക്കിൽ ജനം പരാതിപ്പെടുന്നത്. ബ്രിട്ടനിൽ റെയിൽവേ ജീവനക്കാരും ജർമ്മനിയിൽ പൈലറ്റുമാരും ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരത്തിലാണ്.

 ജീവിത ചെലവ് കുത്തനെ ഉയർന്നതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തന്റെ സാമ്പത്തിക നയങ്ങൾ വലിയ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണം ആയതോടെയാണ് കഴിഞ്ഞ ദീവസം ബ്രിട്ടീഷ്  പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ലിസ് ട്രസ്സ് രാജിവെച്ചത്. ഇപ്പോഴത്തെ സ്ഥിതിയിൽ യൂറോപ്പിലെ മറ്റ് രാജ്യങ്ങളുടെ ഭരണാധിപന്മാരുടെ നെഞ്ചിടിപ്പും ഉയർന്നിട്ടുണ്ട്.

റഷ്യ യുക്രൈന് എതിരെ യുദ്ധമാരംഭിച്ചപ്പോൾ തുടങ്ങി യൂറോപ്പിലെ ജനങ്ങൾ ഇന്ധനത്തിനും ഭക്ഷണ സാധനങ്ങൾക്കും ഉയർന്ന വിലയാണ് നൽകേണ്ടി വരുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാരുകൾ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. യൂറോ കറൻസി ആയി ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലും ഊർജ്ജ പ്രതിസന്ധി 9.9 ശതമാനമായി വിലക്കയറ്റത്തിന്റെ തോത് ഉയർത്തിയിട്ടുണ്ട്.

രാജ്യത്തിൻറെ കടബാധ്യത ഒഴിവാക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200,000 സർക്കാർ ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് യുകെ. പൊതുമേഖലയിലെ ജീവനക്കാർക്കുള്ള വേതനം അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ  വേണ്ടിയാണ് ഈ നീക്കം. നിലവിൽ 5.5 ദശലക്ഷമാണ് ജീവനക്കാരുടെ എണ്ണം. നഴ്‌സുമാരും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിലാളികൾ ശമ്പള വർദ്ധനവിനായി പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്