മുഹൂര്‍ത്ത വ്യാപാരം 2022; വിപണിയില്‍ പോരാട്ടം, സൂചികകള്‍ ഉയർന്നു

By Web TeamFirst Published Oct 24, 2022, 7:15 PM IST
Highlights

ദീപാവലി ദിനത്തില്‍ ഒരു മണിക്കൂര്‍ മാത്രം നീണ്ട മുഹൂര്‍ത്ത വ്യാപാരത്തിൽ വിപണി സജീവമായി. നേട്ടത്തിലുള്ള അറിയാം 

മുംബൈ: പുതിയ വര്‍ഷത്തിന്റെ തുടക്കത്തിലെ ആദ്യ വ്യാപാരത്തിൽ വിപണി ഉണര്‍ന്നു. സെന്‍സെക്സും നിഫ്റ്റിയും മുഹൂര്‍ത്ത വ്യാപാരത്തിൽ വിപണിയെ തണുപ്പിച്ചു. പുതിയ നിക്ഷേപത്തിന്റെ തുടക്കം എന്ന നിലയില്‍ നിക്ഷേപകർ ഓഹരി വാങ്ങാന്‍ ആരംഭിച്ചതോടെ വിപണിയില്‍ പല ഓഹരിയുടെയും വില ഉയര്‍ന്നു.

മുഹൂര്‍ത്ത വ്യപാരം എന്നാല്‍ എല്ലാ വര്‍ഷവും ഹിന്ദു കലണ്ടര്‍ പ്രകാരം പുതു വര്‍ഷ ദിനത്തില്‍ അതായത് ദീപാവലി ദിനത്തില്‍ നടത്തുന്ന വ്യപാരമാണ്. ദീപാവലി ദിനത്തില്‍ വിപണി അവധിയാണ്. എന്നാൽ മുഹൂര്‍ത്ത വ്യാപരത്തിനായി 6.15 മുതല്‍ 7.15 വരെ വിപണി തുറക്കും.സംവന്ത് 2079 ആരംഭത്തില്‍ നിക്ഷേപകർ വിപണിയിൽ കൂടുതല്‍ പ്രതീക്ഷയർപ്പിക്കുന്നു.

 

 

click me!