
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ ടി സർവീസ് കമ്പനിയായ ഇൻഫോസിസിന്റെ (Infosys) സിഇഒ സലിൽ പരേഖിന്റെ ശമ്പളം 88 ശതമാനം ഉയർന്ന് 79 കോടി രൂപയായി. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയുടെ 2021-22 വർഷത്തെ സാമ്പത്തിക വളർച്ച കണക്കിലെടുത്താണ് ശമ്പള വർധനവ്. ഇതോടെ രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന സിഇഒമാരിൽ ഒരാളായി സലിൽ.
ഇൻഫോസിസിന്റെ വിപണി മൂലധനം പരേഖിന്റെ ഭരണത്തിന് കീഴിൽ 5,77,000 കോടി രൂപ വർദ്ധിച്ചതായി കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. സലിലിന്റെ നേതൃത്വത്തിൽ കമ്പനിയുടെ വരുമാന വളർച്ച 70,522 കോടി രൂപയിൽ നിന്ന് 1,21,641 കോടി രൂപയായി ഉയർന്നു. 2018 ൽ നിന്നും 2021 ലേക്ക് എത്തിയപ്പോൾ 51,119 കോടിയുടെ വളർച്ചയാണ് നേടിയത്. കൂടാതെ ലാഭം 16,029 കോടി രൂപയിൽ നിന്ന് 22,110 കോടി രൂപയായി ഉയർന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പരേഖിന്റെ ശമ്പള വർധനവ്.
Read Also : RBI ; ആപ്പുകൾ വഴി ആപ്പിലായി ഈ കമ്പനികൾ; രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി ആർബിഐ
ഇൻഫോസിസിന്റെ കഴിവുകളും മൂലധനവും ഒരുമിച്ച് ഉപയോഗിക്കാൻ പരേഖിനായെന്നും അതിലൂടെ കമ്പനിയ്ക്ക് വളരാനായെന്നും ഇൻഫോസിസ് ചെയർമാൻ നന്ദൻ എം. നിലേകനി പറഞ്ഞു. ഇൻഫോസിസിലെ പരേഖിന്റെ ഉജ്ജ്വലമായ പ്രകടനത്തെ കുറിച്ചും കമ്പനിയുടെ വളർച്ചയെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദേഹം.
അഞ്ച് വർഷത്തേക്ക് കൂടി അതായത് 2022 ജൂലായ് 1 മുതൽ 2027 മാർച്ച് 31 വരെ, കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമായി സലിൽ പരേഖിനെ വീണ്ടും നിയമിക്കുന്നതിനായി ഇൻഫോസിസ് ദിവസങ്ങൾക്ക് മുൻപാണ് അംഗീകാരം നൽകിയത്.
Read Also : പോക്കെറ്റ് കാലിയാക്കും ഹോം ലോൺ ഇഎംഐ ; അടുത്ത മാസം മുതൽ നിരക്ക് കൂട്ടി ഈ ബാങ്ക്