ഭവനവായ്പ പലിശയിലായിരിക്കും ഇത് ആദ്യം പ്രതിഫലിക്കുക. വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെയും ഇഎംഐയോ വായ്പാ കാലാവധിയോ വര്‍ധിക്കും.  

ദില്ലി : ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) ഇബിഎൽആർ (External benchmark lending rate) നിരക്കുകൾ വർധിപ്പിച്ചു. ഭവന വായ്പകൾക്ക്(Home loan) മുകളിലുള്ള ഇബിഎൽആർ(EBLR) 50 ബേസിസ് പോയിൻറ് വർധിപ്പിച്ച് 7.05 ശതമാനമായാണ് ഉയർത്തിയത്. ഒപ്പം റിപ്പോ-ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് (Repo-Linked Lending Rate) 6.65 ശതമാനമായും പരിഷ്കരിക്കും. പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ, അതായത് അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ജൂണിൽ ചേരാനിരിക്കുന്ന പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്കുകൾ വർധിപ്പിക്കുമെന്നുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India) തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് എസ്ബിഐയുടെ (SBI) ഇബിഎൽആർ വർധനവ്. ഇതോടെ ഭാവന വായ്പകൾക്ക് മുകളിലുള്ള ഇഎംഐകൾ ഉയരും. നിരക്ക് വര്‍ധന എല്ലായിനം വായ്പയെടുത്തവരെയും ബാധിക്കുമെങ്കിലും ഭവനവായ്പ പലിശയിലായിരിക്കും ഇത് ആദ്യം പ്രതിഫലിക്കുക. വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെയും ഇഎംഐയോ വായ്പാ കാലാവധിയോ വര്‍ധിക്കും. 

Read Also : ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

എന്താണ് എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ്?

എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് എന്നത് ഒരു പുതിയ പലിശ നിരക്ക് മോഡലാണ്. 2019 സെപ്റ്റംബർ ഒന്ന് മുതൽ സുസ്ഥിരമല്ലാത്ത ഭാവന വായ്പ പലിശ നിരക്കുകളെ ബന്ധിപ്പിക്കുന്നതിന് എസ്ബിഐ റിപ്പോ നിരക്കാണ് ബാഹ്യ മാനദണ്ഡമായി സ്വീകരിക്കുന്നത്. അതിനാൽ തന്നെ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് റിപ്പോ നിരക്കിനൊപ്പം മാറിക്കൊണ്ടിരിക്കും. 

Read Also : Repo Rate : ജൂണിലും വായ്പ നിരക്കുകൾ ഉയർന്നേക്കും; സൂചന നൽകി ആർബിഐ ഗവർണർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസമാദ്യം അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് (എംസിഎൽആർ) 10 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചിരുന്നു. മെയ് 15 ഞായറാഴ്ച മുതലാണ് പുതിയ നിരക്ക് നിലവിൽ വന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പൊതുവായ്പാ പലിശ നിരക്ക് എസ്ബിഐ വർധിപ്പിക്കുന്നത്. എംസിഎൽആർ എന്നത് ഉപഭോക്താക്കൾക്ക് വായ്പ നൽകാൻ ബാങ്കുകൾക്ക് അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്.