ഡീസൽ വാങ്ങാൻ പമ്പിൽ പോകണ്ട: വീട്ടുപടിക്കൽ ഇന്ധനമെത്തിച്ച് ഐഒസി

By Web TeamFirst Published Oct 30, 2021, 5:57 PM IST
Highlights

യുപി, ഉത്തരാഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, അസം, കേരള, ഗുജറാത്ത്, ഗോവ, ദില്ലി എൻസിആർ, നോയ്‌ഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലും സേവനം ലഭിക്കുമെന്ന് ഐഒസി പറയുന്നു

ദില്ലി: ഡീസൽ (Diesel) ഉപഭോക്താവിന് വീട്ടിലെത്തിച്ച് കൊടുക്കുന്ന (door step delivery) പരിപാടിക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ (Indian Oil corporation) തുടക്കം കുറിച്ചു. ദില്ലി ആസ്ഥാനമായ സ്റ്റാർട്ട്അപ്പ് ഹംസഫർ (Hum Safar India) ഇന്ത്യയുമായി ചേർന്നാണ് പദ്ധതി. ഫ്യുവൽ ഹംസഫർ ആപ്പ് (Fuel Hum-Safar App) ഡൗൺലോഡ് ചെയ്താൽ സഫർ 20 ജെറി കാനുകളിൽ 20 ലിറ്റർ ഡീസൽ ആണ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്.

ഇടത്തരക്കാർ ദാരിദ്ര്യത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിൽ ഇന്ത്യാക്കാർക്ക് വിശ്വാസമില്ല: രഘുറാം രാജൻ

തുടക്കത്തിൽ പട്യാലയിലും പഞ്ചാബിലെ പുതിയ ജില്ലയായ മലർകോട്‌ലയിലും സേവനം തുടങ്ങി. ഇവർക്ക് പുറമെ യുപി, ഉത്തരാഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, അസം, കേരള, ഗുജറാത്ത്, ഗോവ, ദില്ലി എൻസിആർ, നോയ്‌ഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലും സേവനം ലഭിക്കുമെന്ന് ഐഒസി പറയുന്നു. ഏറ്റവും കുറഞ്ഞത് 20 ലിറ്ററെങ്കിലും ഡീസൽ വാങ്ങുന്നവർക്കാണ് ഈ സേവനം തുടക്കത്തിൽ ലഭ്യമാവുക. 

ഇനി നിങ്ങളുടെ യാത്രയും അദാനി പ്ലാൻ ചെയ്യും, പുതിയ ഡീലിന് ബിസിനസ് ഭീമൻ

നേരത്തെ ഉപഭോക്താക്കൾ വലിയ കാനുകളുമായി പമ്പിൽ വന്ന് ഡീസൽ വാങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇതിലെ പ്രയാസങ്ങൾ മറികടക്കാൻ ഡോർ സ്റ്റെപ് ഡെലിവറിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹംസഫർ ഇന്ത്യ ഡയറക്ടറും ഫൗണ്ടറുമായ സന്യ ഗോയൽ പറഞ്ഞു. ചെറുകിട ഹൗസിങ് സൊസൈറ്റികൾ, മാളുകൾ, ആശുപത്രികൾ, ബാങ്കുകൾ, കൺസ്ട്രക്ഷൻ സൈറ്റുകൾ, കർഷകർ, മൊബൈൽ ടവറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഈ സേവനം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.

ഏത് വസ്ത്രമെടുത്താലും വില ഒരു രൂപ മാത്രം! തുണിക്കട വമ്പൻ ഹിറ്റ്

click me!