IRCTC : സ്റ്റാറായി ഐആർസിടിസി; ലാഭം 100 ശതമാനത്തിന് മുകളിൽ

Published : May 31, 2022, 05:28 PM IST
IRCTC : സ്റ്റാറായി ഐആർസിടിസി; ലാഭം 100 ശതമാനത്തിന് മുകളിൽ

Synopsis

ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ  ലാഭത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. 

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ  (IRCTC) ലാഭത്തിൽ വൻ വർധനവ്. 2022 സാമ്പത്തിക വര്‍ഷത്തെ അവസാനപാദത്തില്‍ 105.99 ശതമാനം വർധിച്ച് അറ്റാദായം 213.78 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 104 കോടി രൂപയായിരുന്നു.

കാറ്ററിംഗ് ബിസിനസിൽ നിന്നുള്ള വരുമാനം മാർച്ചിൽ ഏകദേശം 300% ഉയർന്ന് 267 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനം വെറും 67 കോടി രൂപയായിരുന്നു. അതേസമയം, ഓൺലൈൻ ടിക്കറ്റ് വരുമാനം 38 ശതമാനം വർധിച്ച് 292 കോടി രൂപയായപ്പോൾ ടൂറിസം വിഭാഗത്തിൽ നിന്നുള്ള വരുമാനം 74 ശതമാനം ഉയർന്ന് 54 കോടി രൂപയായി. കഴിഞ്ഞ വർഷം ഓൺലൈൻ ടിക്കറ്റ് വരുമാനം 212.01 കോടി രൂപയായിരുന്നു. 

Read Also : 820 കോടിക്ക് ഹണി ബീ, ഗ്രീൻ ലേബൽ ഉൾപ്പടെ 32 മദ്യ ബ്രാൻഡുകൾ സ്വന്തമാക്കി സിംഗപ്പൂർ കമ്പനി

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടുകൂടി ഐആര്‍സിടിസിയുടെ പ്രവർത്തങ്ങൾ മെച്ചപ്പെടുകയും കൂടുതൽ ലാഭം നേടാൻ സാധിക്കുകയും ചെയ്തതായാണ് വിലയിരുത്തൽ.  തിങ്കളാഴ്ച ഐആർസിടിസിയുടെ ഓഹരി 6.67 ശതമാനം ഉയർന്ന് എൻഎസ്ഇയിൽ 696 രൂപയായി ക്ലോസ് ചെയ്തു.കൂടാതെ കമ്പനിയുടെ ബോർഡ് ഒരു ഓഹരിക്ക് 1.50 രൂപ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. 2 രൂപയാണ് ഓഹരിയുടെ മുഖവില. 

Read Also : Milma : ഇനി കേരളത്തിലും പാൽ പൊടിയാകും; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ വമ്പൻ പദ്ധതി

പുതിയ ചരക്ക് ഇടനാഴികൾ വേണ്ട; പഴയത് വിപുലീകരിക്കുമെന്ന് റെയിൽവേ

ദില്ലി : പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ചരക്ക് ഇടനാഴികൾ (Dedicated freight corridor) ഉപേക്ഷിക്കുകയാണെന്നും പകരം നിലവിലെ ഇടനാഴികളുടെ ശേഷി വർധിപ്പിക്കാനാണ് ആലോചനയെന്നും വ്യക്തമാക്കി റെയിൽവേ മന്ത്രാലയം. ഭൂമി ഏറ്റെടുക്കൽ (land acquisition) പ്രശ്‌നങ്ങൾ കാരണമാണ് നിലവിലുള്ള പദ്ധതികൾ വൈകുന്നത്, ഇതിനെ തുടന്നാണ്‌ ബദൽ പദ്ധതി ആസൂത്രണം ചെയ്യുന്നത് എന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 

ഈസ്റ്റ് കോസ്റ്റ്, ഈസ്റ്റ്-വെസ്റ്റ്, നോർത്ത്-സൗത്ത് എന്നിങ്ങനെ  പുതുതായി നിർദ്ദേശിച്ചിട്ടുള്ള മൂന്ന് സമർപ്പിത ചരക്ക് ഇടനാഴികൾ ഒഴിവാക്കാനും പകരം നിലവിലെ ഇടനാഴികളുടെ ശേഷി കൂട്ടാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലെ  ചരക്ക് ഇടനാഴികളിൽ പുതിയ ട്രാക്ക് ലൈനുകൾ ചേർക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു വരികയാണ്. ചെലവ് കണക്കിലെടുത്ത് മന്ത്രാലയം പുതിയ സാമ്പത്തിക വിലയിരുത്തലുകളും നടത്തുന്നുണ്ട്. അതായത് ഭൂമി ഏറ്റെടുക്കലിൽ ചെലവാക്കേണ്ടി വരുന്ന തുക മതിയാകും നിലവിലെ ഇടനാഴികളിൽ ട്രാക്കിന്റെ എണ്ണം വർധിപ്പിക്കാൻ എന്നാണ് നിഗമനം. 

Read Also : Milma : ഇനി കേരളത്തിലും പാൽ പൊടിയാകും; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ വമ്പൻ പദ്ധതി

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും