പേടിഎമ്മിനെ സോഫ്റ്റ്ബാങ്ക് കൈവിടുന്നോ? 29 ദശലക്ഷം ഓഹരികൾ വിറ്റഴിക്കാൻ തീരുമാനം

By Web TeamFirst Published Nov 17, 2022, 12:38 AM IST
Highlights

555 രൂപ മുതൽ 601.45 രൂപ വരെയുള്ള വില നിലവാരത്തിൽ ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനം. പേടിഎമ്മിന്റെ ഇന്നത്തെ ക്ലോസിങ് സമയത്തെ ഓഹരി വിലയിലും എട്ട് ശതമാനത്തോളം കുറഞ്ഞ ഓഫറാണ് സോഫ്റ്റ്ബാങ്ക് മുന്നോട്ട് വെച്ചിരിക്കുന്നത്. 
 

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ97 കമ്യൂണിക്കേഷൻസിന്റെ 29 ദശലക്ഷം ഓഹരികൾ സോഫ്റ്റ്ബാങ്ക് ഒഴിവാക്കിയേക്കും. 555 രൂപ മുതൽ 601.45 രൂപ വരെയുള്ള വില നിലവാരത്തിൽ ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനം. പേടിഎമ്മിന്റെ ഇന്നത്തെ ക്ലോസിങ് സമയത്തെ ഓഹരി വിലയിലും എട്ട് ശതമാനത്തോളം കുറഞ്ഞ ഓഫറാണ് സോഫ്റ്റ്ബാങ്ക് മുന്നോട്ട് വെച്ചിരിക്കുന്നത്. 

നിലവിൽ സോഫ്റ്റ്ബാങ്ക് വിഷൻ ഫണ്ടിന് പേടിഎമ്മിൽ 17.45 ശതമാനം ഓഹരിയുണ്ട്. എണ്ണിനോക്കിയാൽ 113 ദശലക്ഷം ഓഹരികൾ വരുമിത്. ഇപ്പോഴത്തെ ഓഫർ സെയിൽ വിജയകരമായി പൂർത്തിയാവുകയാണെങ്കിൽ പേടിഎം കമ്പനിയിലെ സോഫ്റ്റ്ബാങ്കിന്റെ ഓഹരി വിഹിതം 13.1 ശതമാനമായി കുറയും. ഏറ്റവും ചുരുങ്ങിയത് 1610 കോടി രൂപ വരെ ഈ നിലയിൽ സോഫ്റ്റ്ബാങ്കിന് ഓഹരി വിറ്റഴിക്കപ്പെടുകയാണെങ്കിൽ ലഭിക്കും.

ആൻറ്റ് ഫിനാൻഷ്യൽ സർവീസ് ഗ്രൂപ്പ്, അലിബാബ ഗ്രൂപ്പ്, സെയ്ഫ് പാർട്ണേർസ്, ബെർക്‌ഷയർ ഹതവേ എന്നീ പ്രമുഖ കമ്പനികൾക്ക് കൂടി പേടിഎമ്മിൽ ഓഹരി നിക്ഷേപമുണ്ട്. ഇത് 2022 സെപ്തംബർ അവസാനത്തിലെ കണക്ക് പ്രകാരം ആൻറ്റ് 24.88 ശതമാനവും അലിബാബ 6.2 ശതമാനവും സെയ്ഫ് 15.09 ശതമാനവും ബെർക്‌ഷെയർ 2.41 ശതമാനവും ഓഹരികൾ കൈവശം വെയ്ക്കുന്നുണ്ട്. പേടിഎം ലാഭകരമാകുമോയെന്ന ചോദ്യം നിലനിൽക്കുന്നതിനാൽ സോഫ്റ്ബാങ്കിന് പുറമെ ഈ ഭീമന്മാരും ഓഹരികൾ വിറ്റഴിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നു.

Read Also: കീറിയ കറൻസി നോട്ടുകൾ ലഭിച്ചോ? ഇവ എങ്ങനെ മാറ്റി വാങ്ങാം

click me!