500 കോടിയുടെ 'ഗുലിത മാൻഷൻ' മുകേഷ് അംബാനിയുടെ ഏകമകളുടെ വീട്

Published : Mar 24, 2023, 06:42 PM ISTUpdated : Mar 24, 2023, 06:46 PM IST
500 കോടിയുടെ 'ഗുലിത മാൻഷൻ' മുകേഷ് അംബാനിയുടെ ഏകമകളുടെ വീട്

Synopsis

ഡയമണ്ട് തീമിൽ തിളങ്ങുന്ന ഗ്ലാസ് ഭിത്തികളോടെ രൂപകൽപ്പന ചെയ്ത കൊട്ടാരം. ഇഷ അംബാനിയുടെ മനം കവർന്ന ‘ഗുലിത’ മാൻഷൻ  

ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ ഭവനമാണ് മുകേഷ് അംബാനിയുടെ ആന്റിലിയ. അംബാനി കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം ആന്റിലിയയും ശ്രദ്ധ നേടാറുണ്ട്. ഭാര്യ നിതാ അംബാനിക്കൊപ്പം കുടുംബസമേതമാണ് മുകേഷ് അംബാനി ഇവിടെ കഴിയുന്നത്. ആഡംബരത്തിന്റെ മറുവാക്ക് തന്നെയാണ് ഒരർത്ഥത്തിൽ പറഞ്ഞാൽ ആന്റിലിയ. മകളായ ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞതോടെ അത്യാധുനിക സൗകര്യങ്ങളുടെ കൊടുമുടിയിൽ കഴിഞ്ഞ ഇഷ ഏത് വീട്ടിലായിരിക്കും താമസിക്കുക എന്നുള്ളത് അന്ന് തന്നെ ചർച്ച വിഷയമായിരുന്നു. എന്നാൽ, വ്യവസായിയായ ആനന്ദ് പിരമലിനെ വിവാഹം ചെയ്ത ഇഷ താമസത്തിനായി തിരഞ്ഞെടുത്തത് ‘ഗുലിത’ എന്ന വീടാണ്.

ഇഷ അംബാനിയുടെ മനം കവർന്ന ‘ഗുലിത’ മാൻഷൻ

മുംബൈയിലെ വോർലിയിലാണ് ഗുലിത മാൻഷൻ. 100 മില്യൺ യുഎസ് ഡോളറാണ് മൊത്തത്തിലുള്ള നിർമാണ ചെലവ് എന്നാണ് റിപ്പോർട്ട്. അറബിക്കടലിന് അഭിമുഖമായി 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഭവനം എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്. 'ഡയമണ്ട്' തീമിലാണ് വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിൽ തിളങ്ങുന്ന ഗ്ലാസ് ഭിത്തികൾ ആണുള്ളത്. ഇത് പുറത്തെ മനോഹരമായ കാഴ്ച സമ്മാനിക്കുന്നു. അറബിക്കടലിന് അഭിമുഖമായി നിൽക്കുന്നതിനാൽ തന്നെ മികച്ച കാഴ്ചാനുഭവമാണ് ഈ വീട് നൽകുന്നത്. 

ALSO READ: ജിയോയെ വിജയിപ്പിച്ച അതേ തന്ത്രവുമായി മുകേഷ് അംബാനി; പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ച് കാമ്പ കോള

സ്വിമ്മിങ് പൂളും വിശാലമായ പൂന്തോട്ടവും ബേസ്‌മെന്റിൽ മൂന്ന് നില പാർക്കിംഗ് സൗകര്യവുമുണ്ട്. കൂടാതെ പ്രാർത്ഥനയ്ക്കായി ഇവിടെ ഒരു ക്ഷേത്രവും  ഒരുക്കിയിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് സ്ഥാപനമായ എക്കേഴ്‌സ്ലി ഒകല്ലഗൻ നിരവധി 3D മോഡലിംഗ് ടൂളുകൾ ഉപയോഗിച്ചാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്, മുമ്പ് ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉടമസ്ഥതയിലായിരുന്നു.ഈ സ്ഥലവും കെട്ടിടവും

നിലവിലെ പ്രോപ്പർട്ടി മാർക്കറ്റ് ട്രെൻഡുകൾ കണക്കിലെടുക്കുമ്പോൾ, ഇത്തരത്തിലുള്ള ഒരു വസ്തുവിന് നിലവിലെ വിപണി മൂല്യം ഏകദേശം 1100 കോടി രൂപ വരും. 
 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ