ഇഷ അംബാനിയുടെ സൂപ്പർ കൂൾ ലുക്ക്; വസ്ത്രത്തിന് മാത്രം ചെലവായത് ലക്ഷങ്ങൾ

Published : Oct 22, 2024, 03:43 PM IST
ഇഷ അംബാനിയുടെ സൂപ്പർ കൂൾ ലുക്ക്; വസ്ത്രത്തിന് മാത്രം ചെലവായത് ലക്ഷങ്ങൾ

Synopsis

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡിനായി എത്തിയ ഇഷ അംബാനിയുടെ വസ്ത്രത്തിന്റെ വിലയാണ്.

രാജ്യത്തെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. റിലയൻസിന്റെ തലപ്പത്തുള്ളത് മുകേഷ് അംബാനി ആണെങ്കിലും മക്കളായ ഇഷ അംബാനിയെയും ആകാശ് അംബാനിയെയും അനന്ത് അംബാനിയെയും ഓരോ ചുമതലകൾ ഏൽപ്പിച്ച് വ്യവസായത്തിന്റെ പാതയിലേക്ക് മുജ്തകേഷ് അംബാനി കൊണ്ടുവന്നിട്ടുണ്ട്. ആഡംബരത്തിന്റെ കാര്യത്തിലും അംബാനി കുടുംബം ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും ചെലവേറിയ വസതികളിൽ ഒന്നായ ആന്റലിയയിൽ ആണ് അംബാനി കുടുംബം താമസിക്കുന്നത്. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡിനായി എത്തിയ ഇഷ അംബാനിയുടെ വസ്ത്രത്തിന്റെ വിലയാണ്. 

പ്രമുഖ ഇറ്റാലിയൻ ഡിസൈനർ ലേബൽ ഷിയാപറെല്ലിയുടെ ശേഖരത്തിലുള്ള വസ്ത്രമാണ് ഇഷ ധരിച്ചത്. കറുപ്പും വെളുപ്പും ചേർന്ന വസ്ത്രത്തിൽ സ്വർണ നിറത്തിലുള്ള വലിയ ബട്ടണുകൾ ഉണ്ട്. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ രണ്ട് വലിയ പോക്കറ്റുകളും ഉണ്ട്. ഗോൾഡൻ ചെയിൻ-ലിങ്ക്ഡ് സ്ട്രാപ്പുകളും മുൻവശത്തെ വലിയ ഗോൾഡൻ എസ് എംബ്ലം ബട്ടണുകളും വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ഷിയാപറെല്ലിയുടെ  വെബ്‌സൈറ്റിൽ ഈ വസ്ത്രത്തിന്റെ വില നല്കയിട്ടുണ്ട്. 4500 യൂറോ ആണ് ടോപ്പിന്റെ മാത്രം വില. അതായത് 4.1 ലക്ഷം രൂപ. സ്‌കേർട്ടിന്റെ വില 5500 യൂറോ. അതായത് ഏകദേശം 5,01,435 രൂപ. ഈ സൈറ്റിന്റെ മൊത്തം വില ഏകദേശം  9,11,700 രൂപ ആണ് വില. 

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡ്‌സ് 2024-ൽ 'ഐക്കൺ ഓഫ് ദ ഇയർ' പുരസ്കാരം പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും സംരംഭകയുമായ ഗൗരി ഖാനിൽ നിന്നും ഏറ്റുവാങ്ങി. മകൾ ആദിയയ്ക്കുംഅമ്മയുമായ നിത അംബാനിക്കും ഞാൻ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് അവാർഡ് ഏറ്റുവാങ്ങി ഇഷ അംബാനി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും