ട്വിറ്ററിന് പകരം ബ്ലൂ സ്കൈ; മസ്കിന് ചെക്ക് വെക്കാൻ ജാക്ക് ഡോർസി

Published : Oct 31, 2022, 04:46 PM IST
ട്വിറ്ററിന് പകരം ബ്ലൂ സ്കൈ; മസ്കിന് ചെക്ക് വെക്കാൻ ജാക്ക് ഡോർസി

Synopsis

ഇലോൺ മസ്കിനോട് ഏറ്റുമുട്ടാൻ ട്വിറ്ററിന്റെ മുൻ  സി ഇ ഒ ജാക്ക് ഡോർസി. ട്വിറ്ററിനെ വെല്ലുന്ന പ്ലാറ്റ്ഫോം ആകുമോ  ബ്ലൂ സ്കൈ?   

ദില്ലി: വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ടെസ്‌ല സിഇഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുകയും ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേൽക്കുകയും ചെയ്തു. ഇതോടെ ട്വിറ്ററിന്റെ സഹസ്ഥാപകൻ ജാക്ക് ഡോർസി ഇലോൺ മസ്കിനോട് അങ്കം കുറിക്കാൻ ഒരുങ്ങുകയാണ്. എങ്ങനെയാണെന്നല്ലേ..  ബ്ലൂ സ്കൈ എന്ന പേരിൽ ഒരു പുതിയ സമൂഹ മാധ്യമം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്  ജാക്ക് ഡോർസി എന്നാണ് റിപ്പോർട്ട്. 

ട്വിറ്ററിന്റെ മുൻ സി ഇ ഒ ആയി രുന്നു ജാക്ക് ഡോർസി. 45 കാരനായ ജാക്ക് ഡോർസി ബ്ലൂ സ്കൈയുടെ ബീറ്റ പതിപ്പ് ടെസ്റ്റിംഗിന് ഒരുങ്ങുകയാണ് എന്നാണ് വിവരം. സോഷ്യൽ മീഡിയയുടെയും അത് ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങളുടെയും ഉടമസ്ഥാവകാശം നേടിയെടുക്കാൻ ശ്രമിക്കുന്ന കമ്പനികൾക്ക് ബ്ലൂ സ്കൈ ഒരു എതിരാളി ആയിരിക്കും എന്ന് ജാക്ക് ഡോർസി ഈയിടെ തന്റെ ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തിരുന്നു.

ട്വിറ്റെറിനെപോലെ അല്ല ബ്ലൂ സ്കൈ. ഒരു സൈറ്റിന് പകരം ഒന്നിലധികം സൈറ്റുകൾ ചേർന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിലാണ്  ബ്ലൂ സ്കൈയുടെ നിർമ്മാണം.  ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്  ഒതന്റിക്കേറ്റഡ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ്. 

ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ

2019 ലാണ് ബ്ലൂ സ്കൈ എന്ന സംരംഭം ട്വിറ്ററിന് കീഴിൽ വികസിപ്പിച്ചു തുടങ്ങിയത്. ട്വിറ്റർ ഏറ്റെടുത്തപ്പോൾ ഇലോൺ മസ്കിന് ബ്ലൂ സ്കൈയെ വിട്ടുകൊടുത്തിരുന്നില്ല. ഈ ബ്ലൂ സ്കൈ ജാക്ക് ഡോർസിക്ക് പറന്നുയരാനുള്ള നീലാകാശം ആകുമോ എന്ന് കാത്തിരുന്നു കാണാം. 

ജാക്ക് ഡോര്‍സി, നോഹ ഗ്ലാസ്, ബിസ് സ്റ്റോണ്‍, ഇവാന്‍ വില്യംസ്  എന്നിവർ ചേർന്ന് 2006 ലാണ് ട്വിറ്റർ ആരംഭിച്ചത്.  സി ഇ ഒ ആയി ചുമതലയേറ്റ ജാക്ക് ഡോര്‍സി 2021 നവംബറിലാണ് ചുമതല ഒഴിയുന്നത്. പിന്നീട് പരാഗ് അഗര്വാളായിരുന്നു ട്വിറ്ററിന്റെ തലപ്പത്തുണ്ടായിരുന്നത്. എന്നാൽ മസ്‌ക് എത്തിയതോടെ ആദ്യ നടപടിയായി പരാഗ് അഗർവാളിനെ പുറത്താക്കി. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ